യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം:മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, പി ജെ കുര്യന്‍, കെ മുരളീധരന്‍ മത്സരിക്കില്ല

 


തിരുവനന്തപുരം: (www.kvartha.com 02.03.2021) തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, പി ജെ കുര്യന്‍, കെ മുരളീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. മുന്നണിയെ അധികാരത്തിലെത്തിക്കാനുള്ള ദൗത്യമാണ് തനിക്കുള്ളതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കണ്ണൂരടക്കമുള്ള മണ്ഡലങ്ങളില്‍ മുല്ലപ്പള്ളിയെ പരിഗണിക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ എഐസിസി നേതൃത്വം ആവശ്യപ്പെട്ടാല്‍ മുല്ലപ്പള്ളി നിലപാട് മാറ്റിയേക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം:മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, പി ജെ കുര്യന്‍, കെ മുരളീധരന്‍ മത്സരിക്കില്ല
മത്സരിക്കാനില്ലെന്നു വി എം സുധീരനും പി ജെ കുര്യനും നേതൃത്വത്തെ അറിയിച്ചു. പി ജെ കുര്യന്‍ ഇക്കാര്യം കത്തിലൂടെയും അറിയിച്ചു. സുധീരന്‍ മത്സരിക്കണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് മാറ്റിയില്ല. നാലിലധികം തവണ മത്സരിച്ചവര്‍ക്കു സീറ്റു നല്‍കരുതെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം വേണമെന്നും അഭിപ്രായമുയര്‍ന്നു.

തെരഞ്ഞെടുപ്പ് സമിതിയിലെ ഓരോ അംഗങ്ങളുമായും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും പ്രത്യേകം ചര്‍ച നടത്തി. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. എംപിമാര്‍ മത്സിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇളവിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപിമാര്‍ മത്സരിക്കേണ്ടന്നാണ് തീരുമാനമെന്ന് കെ സുധാകരനും മാധ്യമങ്ങളോട് വ്യക്തമാക്കി. മുരളിക്ക് ഇളവുണ്ടോയെന്ന് എഐസിസി പറയുമെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട് ഇടഞ്ഞുനില്‍ക്കുന്ന എ വി ഗോപിനാഥുമായി നേതൃത്വം സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പതിവ് മുഖങ്ങള്‍ മാറണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. നാലു ടേം മത്സരിച്ചവര്‍ മാറിനില്‍ക്കണം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. വീണ്ടും സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെയ്പായി മാറുമോ എന്നും ചാക്കോ ആശങ്ക പ്രകടിപ്പിച്ചു. പരമാവധി അഭിപ്രായം ശേഖരിച്ചശേഷം മാത്രമേ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാവൂ എന്നും ചാക്കോ പറഞ്ഞു.

Keywords:  Mullappally, Sudheeran, Kurian and K Muraleedharan not to contest assembly polls, Thiruvananthapuram, News, Politics, Assembly Election, Mullappalli Ramachandran, V. M.Sudheeran, K. Muraleedaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia