SWISS-TOWER 24/07/2023

17 വയസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ഷൂ നക്കിപ്പിക്കുകയും പുക വലിപ്പിക്കുകയും ചെയ്തു; വിഡിയോ പ്രചരിച്ചതിന് പിന്നാലെ 20കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT



ജബല്‍പൂര്‍: (www.kvartha.com 14.03.2021)17 വയസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ഷൂ നക്കിപ്പിക്കുകയും പുക വലിപ്പിക്കുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊണ്ട് ഷൂ നക്കിപ്പിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് പാസി എന്ന 20കാരനെ അറസ്റ്റ് ചെയ്തത്.  
Aster mims 04/11/2022

17 വയസുകാരനെ കൊണ്ട് നിര്‍ബന്ധിച്ച് ഷൂ നക്കിപ്പിക്കുകയും പുക വലിപ്പിക്കുകയും ചെയ്തു; വിഡിയോ  പ്രചരിച്ചതിന് പിന്നാലെ 20കാരന്‍ അറസ്റ്റില്‍


രണ്ടായിരം രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. നാലുപേരാണ് കുട്ടിയെ അക്രമിച്ചത്. കുട്ടിയെ ഇവര്‍ പലതവണ അടിക്കുകയും സിഗരറ്റ് വലിപ്പിക്കാനും എല്ലാവരുടേയും ഷൂ വൃത്തിയാക്കാനും നക്കാനും നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് കുട്ടിയെ തല്ലിച്ചതച്ച വിഡിയോ പുറത്തുവന്നത്.

Keywords:  News, National, India, Madya Pradesh, Abuse, Video, Parents, Police, Complaint, Arrest, MP: Minor made to smoke cigarette and lick shoes, video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia