27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനത്തിനിരയായി; മകന്‍ അച്ഛന്റെ പേര് ചോദിച്ചതോടെ 2 പേര്‍ക്കെതിരെ പരാതിയുമായി യുവതി

 


ഷാജഹാന്‍പുര്‍: (www.kvartha.com 06.03.2021) 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടുപേര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. പന്ത്രണ്ടാം വയസില്‍ തന്നെ പീഡിപ്പിച്ചെന്നു കാട്ടിയാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. തന്റെ അച്ഛന്റെ പേര് മകന്‍ ചോദിച്ചതോടെയാണ് ഇപ്പോള്‍ സ്ത്രീ പരാതി നല്‍കിയത്.

ഷാജഹാന്‍പുരില്‍ തന്നെ താമസിക്കുന്ന നകി ഹാസന്‍, ഇയാളുടെ അനുജന്‍ ഗുഡ്ഡു എന്നിവര്‍ക്കെതിരെയാണ് സ്ത്രീയുടെ പരാതി. ഇരുവരും പല പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനത്തിനിരയായി; മകന്‍ അച്ഛന്റെ പേര് ചോദിച്ചതോടെ 2 പേര്‍ക്കെതിരെ പരാതിയുമായി യുവതി
പീഡനത്തെ തുടര്‍ന്ന് പതിമൂന്നാം വയസില്‍ താന്‍ ഗര്‍ഭിണിയായെന്നും പരാതിയില്‍ പറയുന്നു. 1994 ല്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. കുട്ടിയെ ഉധംപുരിലെ ഒരു ബന്ധുവിനെ ഏല്‍പിച്ചു. പിന്നീട് വിവാഹിതയായ യുവതിയെ പത്തുവര്‍ഷത്തിനു ശേഷം, ബലാത്സംഗം ചെയ്യപ്പെട്ടതറിഞ്ഞ് വിവാഹമോചനം നടത്തി. ഇതിനിടെ കുട്ടി ബന്ധുവിന്റെ വീട്ടില്‍ വളരുന്നുണ്ടായിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ഡി എന്‍ എ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെ കോടതിയില്‍ പോയാണ് സ്ത്രീ കേസ് നല്‍കിയത്.

ഏകദേശം 27 വര്‍ഷം മുമ്പ് പെണ്‍കുട്ടി സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം നഗരത്തില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ നകി ഹസന്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാര്‍ ശനിയാഴ്ച പറഞ്ഞു.

ഈ സംഭവത്തിനുശേഷം നകി സഹന്റെ ഇളയ സഹോദരന്‍ ഗുഡ്ഡുവും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാള്‍ രണ്ട് തവണ യുവതിയെ ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

Keywords:  Molested 27 yrs ago, woman lodges complaint after son asks father's name, Woman, Complaint, Molestation, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia