വീട്ടില്‍ വോടുചോദിക്കാനെത്തിയ എം എല്‍ എയ്ക്ക് ഭക്ഷ്യ യോഗ്യമല്ലാത്ത റേഷനരികൊണ്ട് ആരതി ഉഴിഞ്ഞ് ഗ്രാമീണര്‍; ഞങ്ങളും മനുഷ്യരല്ലേ? ഈ അരി എങ്ങനെ വേവിച്ച് കഴിക്കും, 5 വര്‍ഷം കൂടുമ്പോള്‍ വോട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ എന്നും ഉപദേശം

 


ചെന്നൈ: (www.kvartha.com 18.03.2021) വീട്ടില്‍ വോടുചോദിക്കാനെത്തിയ എം എല്‍ എയ്ക്ക് ഭക്ഷ്യ യോഗ്യമല്ലാത്ത റേഷനരികൊണ്ട് ആരതി ഉഴിഞ്ഞ് ഗ്രാമീണര്‍. തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി വിതരണം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്. എന്നാല്‍ ഇക്കാര്യമൊന്നും എംഎല്‍എമാര്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ എം എല്‍ എ സിറ്റിങ് വോട് ചോദിച്ചെത്തിയപ്പോള്‍ അതേ അരികൊണ്ട് തന്നെ സ്വീകരണം ഒരുക്കി പ്രതിഷേധം നടത്തിയിരിക്കയാണ് മധുരയിലെ ഒരു ഗ്രാമം.

വീട്ടില്‍ വോടുചോദിക്കാനെത്തിയ എം എല്‍ എയ്ക്ക് ഭക്ഷ്യ യോഗ്യമല്ലാത്ത റേഷനരികൊണ്ട് ആരതി ഉഴിഞ്ഞ് ഗ്രാമീണര്‍; ഞങ്ങളും മനുഷ്യരല്ലേ? ഈ അരി എങ്ങനെ വേവിച്ച് കഴിക്കും, 5 വര്‍ഷം കൂടുമ്പോള്‍ വോട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ എന്നും ഉപദേശം

തമിഴ് ആചാരത്തിന്റെ ഭാഗമാണ് ആരതി ഉഴിയലെന്നത്. താലത്തില്‍ ഇളവന്‍, കുമ്പളം എന്നിവ വെച്ച് കര്‍പൂരം കത്തിച്ച് അതിഥിയെ സ്വീകരിക്കും. പക്ഷേ, വോട് ചോദിച്ചെത്തിയ അണ്ണാ ഡിഎംകെയുടെ ചോഴവന്താന്‍ സിറ്റിങ് എംഎല്‍എയെ തണ്ടലൈ ഗ്രാമക്കാര്‍ സ്വീകരിച്ചത് അവര്‍ക്ക് റേഷന്‍ കടയില്‍ നിന്ന് കിട്ടിയ അരി താലത്തില്‍ വെച്ചാണ്. ഞങ്ങളും മനുഷ്യരല്ലെ? ഈ അരി എങ്ങനെ വേവിച്ച് കഴിക്കുമെന്ന് ജനങ്ങള്‍ എംഎല്‍എയോടും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരോടും ചോദിച്ചു.

നല്ല അരിപോലും നല്‍കാന്‍ കഴിയാതെ എന്തിന് ഭരിക്കുന്നുവെന്ന ചോദ്യത്തിന് എംഎല്‍എ മാണിക്യത്തിന് മറുപടിയും ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട് ചോദിക്കാന്‍ മാത്രമെത്തിയാല്‍ പോരാ എന്നും മാണിക്യത്തോട് ഗ്രാമീണര്‍ പറഞ്ഞു. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് കൊടുത്ത ശേഷമാണ് എംഎല്‍എയെ പ്രചാരണം തുടരാന്‍ ഗ്രാമീണര്‍ അനുവദിച്ചത്.

Keywords:  MLA receives Arathi protest In Madhurai, Chennai, News, Natives, MLA, Assembly-Election-2021, Voters, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia