ഹൈകോടതി ജഡ്ജിയുടെ കാറില്‍ മനപൂര്‍വം മിനി ലോറി ഇടിച്ചു കയറ്റിയ ഡ്രൈവറെ കൈയ്യോടെ പൊക്കി പൊലീസ്
Mar 5, 2021, 11:47 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 05.03.2021) തൃശൂര്‍ വാണിയമ്പാറയില്‍ ഹൈകോടതി ജഡ്ജിയുടെ കാറില്‍ മനപൂര്‍വം മിനി ലോറി ഇടിച്ചു കയറ്റിയ ഡ്രൈവറെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ജഡ്ജിയെ വീട്ടില്‍ ഇറക്കി ഡ്രൈവര്‍ മടങ്ങുമ്പോഴാണ് സംഭവം. കഴിഞ്ഞ ദിവസം തൃശൂര്‍ വാണിയമ്പാറയില്‍ വച്ച് ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

ഹൈകോടതി ജഡ്ജിയെ തിരുവില്വാമലയിലെ വീട്ടിലിറക്കി മടങ്ങുകയായിരുന്നു ഡ്രൈവര്‍. കാര്‍ വാണിയമ്പാറയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാന്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയത്തായിരുന്നു മിനി ലോറി ഡ്രൈവറുടെ വരവ്. പാര്‍കിങ്ങിനെ ചൊല്ലി ലോറി ഡ്രൈവര്‍ ബഹളം വച്ചു.
ഇതിനു ശേഷമാണ് ലോറി മനപൂര്‍വം ഇടിച്ചു കയറ്റിയത്. ലോറി ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. ലോറി ഡ്രൈവര്‍ വാണിയമ്പാറ അടുക്കളപ്പാറ സ്വദേശി സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടിയുടെ ആഘാതത്തില്‍ കാറിന് തകരാര്‍ സംഭവിച്ചു. രണ്ടു വണ്ടികളും പീച്ചി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.