മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപനം നടത്തി കെ സുരേന്ദ്രന്‍

 


തിരുവല്ല: (www.kvartha.com 04.03.2021) മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പ്രഖ്യാപനം നടത്തി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിന്റെ വികസന മുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിന് വേണമെന്നുള്ളത് കൊണ്ടുമാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ശ്രീധരനെ മുന്‍നിര്‍ത്തി പാര്‍ടി വോട്ടുതേടും. ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'ഒരവസരം മെട്രോമാന് ലഭിച്ചാല്‍ നരേന്ദ്ര മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് നടപ്പാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നുണ്ട്.

തന്റെ വീടിന് സമീപമുളള പൊന്നാനി മണ്ഡലത്തിലാണ് മത്സരിക്കാന്‍ ശ്രീധരന് താല്‍പര്യമെങ്കിലും തിരുവനന്തപുരം ഉള്‍പെടെ പാര്‍ടിയുടെ എ പ്ലസ് മണ്ഡലങ്ങളിലാണ് ബിജെപി അദ്ദേഹത്തെ പരിഗണിക്കുന്നത്. ഡിഎംആര്‍സിയില്‍ 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം അദ്ദേഹം അവസാനിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് ബിജെപിയുടെ ശ്രദ്ധേയമായ പ്രഖ്യാപനം.

രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനമെന്നും വെള്ളിയാഴ്ച രാവിലെ ഇ ശ്രീധരന്‍ പ്രതികരിച്ചു. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇപ്പോള്‍ ഡിജിറ്റല്‍ ഏജാണെന്നും ഡിജിറ്റല്‍ ഏജില്‍ ഡിജിറ്റല്‍ സന്ദേശവുമായി ജനങ്ങളെ സമീപിക്കുന്നതാകും തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപനം നടത്തി കെ സുരേന്ദ്രന്‍

ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപാലായനമായിരിക്കും ഫലം. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയപ്പോള്‍ പ്രതികരിക്കാതിരുന്ന ഇടതു-വലത് മുന്നണികള്‍ ലൗജിഹാദിനെതിരെയും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  ‘Metro man’ E Sreedharan is BJP’s chief ministerial candidate in Kerala, News, K Surendran, BJP, Assembly Election, Rally, Narendra Modi, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia