Follow KVARTHA on Google news Follow Us!
ad

'പൊലീസ് ഉപദ്രവിച്ചു'; കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹിരണ്‍ മന്‍സുകിന്റെ കത്ത് പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Mumbai,News,Business Man,Dead Body,Letter,Police,National,
മുംബൈ: (www.kvartha.com 06.03.2021) മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാര്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ ഹിരണ്‍ മന്‍സുകിന്റെ കത്ത് പുറത്ത്. പൊലീസും മാധ്യമപ്രവര്‍ത്തകരും ഉപദ്രവിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഹിരണ്‍ എഴുതിയ കത്താണ് പുറത്തായത്.

സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കാറിന്റെ ഉടമയെന്നു വെളിപ്പെടുത്തിയ താനെ സ്വദേശിയായ സ്‌പെയര്‍ പാര്‍ട്‌സ് വ്യാപാരി ഹിരണിനെ വെള്ളിയാഴ്ചയാണ് കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, കാറിന്റെ യഥാര്‍ഥ ഉടമ ഹിരണ്‍ അല്ലെന്നും സാം മുതെബ് ആണെന്നും, ഇന്റീരിയര്‍ ജോലികള്‍ക്കായി ഉടമ അദ്ദേഹത്തെ ഏല്‍പിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയതോടെ കേസിലെ ദുരൂഹതയേറി.Mansukh Hiren wrote letter to CM Uddhav Thackeray before death, Mumbai, News, Business Man, Dead Body, Letter, Police, National
പണിക്കൂലി നല്‍കാത്തതിനാല്‍ കാര്‍ തിരിച്ചു നല്‍കിയിരുന്നില്ലെന്നും പിന്നീട് മോഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നും ദേശ്മുഖ് പറഞ്ഞു. വ്യാഴാഴ്ച മുതലാണ് ഹിരണിനെ കാണാതായത്. മാര്‍ച്ച് രണ്ടിനാണ് കത്തെഴുതിയത്. ഫെബ്രുവരി 25നു രാത്രിയാണ് 20 ജലാറ്റിന്‍ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാര്‍ കണ്ടെത്തിയത്.

മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് ഹിരണ്‍ രംഗത്തെത്തി. കാര്‍ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയതിന്റെ രേഖയും ഹാജരാക്കി. അതിനിടെ പ്രധാന സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം എന്‍ഐഎയ്ക്കു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. കേസ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് അന്വേഷിക്കുന്നത്.

Keywords: Mansukh Hiren wrote letter to CM Uddhav Thackeray before death, Mumbai, News, Business Man, Dead Body, Letter, Police, National.

Post a Comment