കൊച്ചി: (www.kvartha.com 11.03.2021) മലയാളത്തിന്റെ ലേഡി സൂപര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക്. തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന് സൂചന നല്‍കിയിരുന്നുവെങ്കിലും ഇതേക്കുറിച്ച് അഭിപ്രായ പ്രകടനത്തിനൊന്നും താരം മുതിര്‍ന്നിരുന്നില്ല. ഇപ്പോള്‍ ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
നടന്‍ മാധവനാണ് മഞ്ജു വാര്യരുടെ കന്നി ബോളിവുഡ് ചിത്രത്തിലെ നായകന്‍. അമേരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ കല്‍പേഷാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക. ചിത്രം ഭോപാലില്‍ ഷൂടിങ് ആരംഭിച്ചുവെന്നും വൈകാതെ മഞ്ജു ഷൂട്ടിങ്ങിനെത്തുമെന്നുമാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയുണ്ടാവുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആകാംക്ഷയിലാണ്. മഞ്ജു വാര്യരുടെ മലയാള ചിത്രം 'പ്രതി പൂവന്‍കോഴി'യുടെ ഹിന്ദി റീമേക് അവകാശം ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു
അതേസമയം മഞ്ജുവാര്യരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ദ പ്രീസ്റ്റ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍, സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം, രണ്‍ജീത് കമല ശങ്കറും സലിലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചതുര്‍മുഖം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
Keywords: Manju Warrier to debut in Bollywood through ‘Ameriki Pandit,’ with R Madhavan, Kochi, News, Cinema, Actress, Bollywood, Manju Warrier, Kerala.
മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക്; 'അമേരികി പണ്ഡിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാകുന്നത് മാധവന്‍
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,
Kochi,News,Cinema,Actress,Bollywood,Manju Warrier,Kerala,