വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍
Mar 7, 2021, 11:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 07.03.2021) വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ യുവാവ് 4കിലോ കഞ്ചാവുമായി മഞ്ചേരിയില്‍ പിടിയില്‍. വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27)നെയാണ് ജില്ലാ ആന്റി നര്‍കോടിക്ക് സ്‌ക്വാഡും മഞ്ചേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മഞ്ചേരി ആനക്കയത്ത് നിന്നാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂടര്‍ അടക്കമാണ് ഇയാള്‍ പിടിയിലായത്. വിദേശത്ത് നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് 10 കിലോ കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വന്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.