Follow KVARTHA on Google news Follow Us!
ad

'കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പിന്നില്‍നിന്ന് തള്ളിയിട്ടു'; നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക് പരിക്ക്

Assembly-Election-2021, Mamata suffers leg injury while campaigning in Nandigram #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

കൊല്‍ക്കത്ത: (www.kvartha.com 10.03.2021) നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക് പരുക്ക്. കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് പിന്നില്‍നിന്ന് തള്ളിയിട്ടതായി മമത പറഞ്ഞു. ഇതൊരു ഗൂഢാലോചനയാണെന്നും തനിക്ക് ചുറ്റും പൊലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. 

നന്ദിഗ്രാമില്‍ തങ്ങാന്‍ തീരുമാനിച്ചിരുന്ന മമത, കാലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പ്രചാരണം വെട്ടിച്ചുരുക്കി ഉടന്‍തന്നെ കൊല്‍ക്കത്തയിലേക്ക് മടങ്ങി. പോകുന്ന വഴിക്ക് ആശുപത്രിയില്‍ കാണിച്ചു. എന്നാല്‍ വിഷയത്തില്‍ സംഭവം ഭരണകക്ഷിയുടെ രാഷ്ട്രീയ അടവാണെന്നു ബി ജെ പി ആരോപിച്ചു. 

News, National, India, Kolkata, West Bengal, Mamata Banerjee, Injured, Hospital, Congress, BJP, Allegation, Police, Security, Politics, Assembly Election, Assembly-Election-2021, Mamata suffers leg injury while campaigning in Nandigram


നന്ദിഗ്രാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പിച്ചിരുന്നു. നന്ദിഗ്രാം ശിവക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം റോഡ് ഷോയായി ഹല്‍ദിയ സബ് ഡിവിഷണല്‍ ഓഫിസിലെത്തിയാണ് പത്രിക നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയുടെ എതിരാളി.

Keywords: News, National, India, Kolkata, West Bengal, Mamata Banerjee, Injured, Hospital, Congress, BJP, Allegation, Police, Security, Politics, Assembly Election, Assembly-Election-2021, Mamata suffers leg injury while campaigning in Nandigram

Post a Comment