ടി എം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം

 


പൊന്നാനി: (www.kvartha.com 08.03.2021) സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം. ടി എം സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാര്‍ടി കൊടികളും ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. ചന്തപ്പടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോഴേക്കും നൂറു കണക്കിന് ആളുകളാണ് അണി ചേര്‍ന്നത്. ടി എം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം
സംസ്ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടി എം സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നേതാക്കളെ പാര്‍ടി തിരുത്തും, പാര്‍ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീകറും സിറ്റിങ് എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

സിദ്ദിഖിനെ അനുകൂലിച്ച് മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു തിങ്കളാഴ്ച വൈകിട്ട് പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തിറങ്ങിയത്.

പൊന്നാനി മുന്‍ ഏരിയ സെക്രടെറിയും ജില്ലാ സെക്രടേറിയേറ്റ് അംഗവുമായ ടി എം സിദ്ദീഖ് മത്സരിക്കുമെന്ന് ആദ്യം റിപോര്‍ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രടേറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

Keywords:  'Leaders will be corrected by the party and the party will be corrected by the people'; massive protest in Ponnani CPM unit over candidate selection, Malappuram, News, Politics,T rending, Assembly Election, CPM, Protesters, Poster, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia