ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) വിഡിയോ കോണ്‍ഫറന്‍സ് കഴിഞ്ഞിട്ട് ക്യാമറ ഓഫ് ചെയ്യാന്‍ മറന്ന അഭിഭാഷകന് അമളി പറ്റി. കോണ്‍ഫറന്‍സിനിടെ മീറ്റിങ് കഴിഞ്ഞെന്നോര്‍ത്ത് ഭക്ഷണം കഴിക്കുകയാണ് അഭിഭാഷകന്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിഡിയോ കോണ്‍ഫറന്‍സിനിടെ ഭക്ഷണം കഴിക്കുന്ന അഭിഭാഷകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്യാമറ ഓഫ് ചെയ്തുവെന്ന് കരുതിയാണ് പാറ്റ്നാ ഹൈകോടതി അഭിഭാഷകന്‍ ഭക്ഷണം കഴിച്ചത്.
ഒടുവില്‍ തുഷാര്‍ മെഹ്ത തന്നെ അഭിഭാഷകനെ വിളിച്ച് കാര്യം പറഞ്ഞു. ഫോണ്‍ കോള്‍ വന്നതിന് ശേഷമുണ്ടായ അഭിഭാഷകന്റെ മുഖഭാവം കണ്ടാല്‍ ആര്‍ക്കും ചിരിയടക്കാന്‍ സാധിക്കില്ല. തനിക്കും അയച്ചു സോളിസിറ്റര്‍ ജനറല്‍ തരാന്‍ തുഷാര്‍ മെഹ്തയും തമാശയായി പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
കോവിഡ് പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സും, വെര്‍ച്വല്‍ കോര്‍ട് പ്രൊസീഡിംഗ്സുമെല്ലാം സാധാരണയായി കഴിഞ്ഞു. പലരും ക്യാമറ ഓഫ് ചെയ്യാന്‍ മറക്കുന്നത് കാരണം സംഭവിക്കുന്ന അമിളികളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Keywords: News, National, India, New Delhi, Lawyer, High Court, Video, Viral, Social Media, Trending, Technology, Food, Lifestyle & Fashion, Lawyer Forgot To Turn Off Camera, Caught Eating On Official Call; See Hilarious Reactions😂😂😂😂😂😂😂😂😂😂😂 pic.twitter.com/UBj9maFb2Z
— Mayur Sejpal | मयूर सेजपाल 🇮🇳 (@mayursejpal) March 5, 2021