SWISS-TOWER 24/07/2023

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിയമം മൂലമുള്ള നിരോധനം മറിമകടന്ന് വീണ്ടും കോഴിയെ വെട്ടി; സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് മുറിവേറ്റു

 


ADVERTISEMENT


കൊടുങ്ങല്ലൂര്‍: (www.kvartha.com 18.03.2021) കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ കോഴിക്കല്ലില്‍ നിയമം മൂലമുള്ള നിരോധനം മറിമകടന്ന് വീണ്ടും കോഴിയെ വെട്ടി. മലപ്പുറം ആദിമാര്‍ഗി മഹാ ചണ്ഡാളബാബ മലവാരിയും സംഘവുമാണ് കോഴിയെ വെട്ടിയത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് മുറിവേറ്റു. 
Aster mims 04/11/2022

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഘാംഗങ്ങള്‍ കോഴിവെട്ടിനായി എത്തുന്നത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് സംഭവം. ഉച്ചയോടെ സംഘാംഗങ്ങള്‍ കോഴിയുമായി ക്ഷേത്രത്തിന്റെ പാര്‍കിംഗ് മുതല്‍ ക്ഷേത്ര നടവരെ ശ്ലോകങ്ങള്‍ ചൊല്ലിയും ജയ്കാളി വിളിച്ച് കൊണ്ടും എത്തുകയായിരുന്നു. ക്ഷേത്രത്തില്‍ എത്തിയതോടെ ഇവരെ പൊലീസ് അനുഗമിക്കുകയും ചെയ്തു. കോഴിയെ വെട്ടാനൊരുങ്ങുമ്പോള്‍ പൊലീസ് ഇവരെ തടയാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കയ്യില്‍ മുറിവേല്‍ക്കുകയായിരുന്നു.

കോഴിയെ വെട്ടിയതിന് ശേഷം ഇവര്‍ പൊലീസിന് കീഴടങ്ങി. ആചാരത്തിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് കീഴടങ്ങിയത്. 

ആചാര സംരക്ഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ കോഴിവെട്ടുമെന്ന് മലവാരി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫേസ്ബുക് ലൈവിലൂടെ അറിയിച്ചിരുന്നു. എല്ലായിടത്തും ആചാരം തിരിച്ചുവരുമ്പോള്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ മാത്രം എന്തുകൊണ്ട് ആചാരം തിരിച്ചുകൊണ്ടുവന്നുകൂടാ എന്നായിരുന്നു മലവാരി ഫേസ്ബുക് ലൈവിലൂടെ ചോദിച്ചത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിയമം മൂലമുള്ള നിരോധനം മറിമകടന്ന് വീണ്ടും കോഴിയെ വെട്ടി; സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് മുറിവേറ്റു


1968ലെ ജന്തു-പക്ഷി ബലി നിരോധന നിയമപ്രകാരമാണ് 1977 ല്‍ കൊടുങ്ങല്ലൂരില്‍ കോഴിബലി അവസാനിപ്പിച്ചത്. കോഴിയെ കോഴിക്കല്ലില്‍ സമര്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ ചടങ്ങ്.

ചൊവ്വാഴ്ച കോഴിക്കല്ലില്‍ കോഴിയെ വെട്ടിയതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും കോഴിവെട്ടിനായി സംഘമെത്തിയത്. ചൊവ്വാഴ്ച കോഴിയെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Keywords:  News, Kerala, State, Malappuram, Thrissur, Case, Arrest, Police, Attack, Clash, Injured, Social Media, Facebook Post, Kodungallur temple breaks illegal ban, chicken slaughtered again; A policeman was injured in the clash
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia