കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

 


കൊച്ചി: (www.kvartha.com 10.03.2021) സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി ഓഫിസില്‍ ഹാജരാവാനാണ്, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്ക് നല്‍കിയ നോടിസില്‍ പറഞ്ഞിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കു നല്‍കിയ ഐഫോണില്‍ വിനോദിനിയുടെ പേരിലുള്ള സിം ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ അറിയാനാണ് വിനോദിനിക്ക് നോടിസ് നല്‍കിയത്. മകന്‍ ബിനീഷുമായി ബന്ധമുള്ള ആളുകളിലേക്കാണ് ഈ ഫോണില്‍നിന്നു കോളുകള്‍ പോയതെന്നും ബിനീഷ് അറസ്റ്റിലായ ശേഷം ഫോണ്‍ ഉപയോഗിക്കുന്നതു നിന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നു റിപോര്‍ടുകള്‍ വന്നിട്ടുണ്ട്.

അതേസമയം സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. ഹാജരാകണമെന്നാവശ്യപെട്ടുള്ള കസ്റ്റംസ് നോടിസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

വിനോദിനി ബുധനാഴ്ച ഹാജരാവാത്ത സ്ഥിതിക്ക് മറ്റൊരു ദിവസത്തേക്ക് കസ്റ്റംസ് വീണ്ടും നോടിസ് നല്‍കും.

Keywords:  Kodiyeri Balakrishnan's wife Vinodini did not appear before customs for questioning, Kochi, News, Kodiyeri Balakrishnan, Wife, Customs, Notice, Kerala, Politics, Mobile Phone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia