തിരുവനന്തപുരം: (www.kvartha.com 10.03.2021) നിയുക്ത സ്ഥാനാർഥികൾക്കെതിരായ പ്രതിഷേധം കൂട്ടരാജികളിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥിപട്ടിക ബുധനാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഇങ്ങനെയൊരു നീക്കം. എരമംഗലം ലോകൽ കമിറ്റിയിലെ അഞ്ചു പേർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊന്നാനിയിൽ വെളിയങ്കോട്, പൊന്നാനി ടൗൺ ലോകൽ കമിറ്റികളിൽ നിന്നായി 10 പേർ രാജി നൽകിയത്. പ്രതിഷേധം തണുപ്പിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും അണികൾ തെരുവിലിറങ്ങി രോഷം തുടരുകയുമാണ്
പൊന്നാനിയിൽ പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള സംസ്ഥാന കമിറ്റി തീരുമാനം റിപോർട് ചെയ്ത മണ്ഡലം കമിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു. പങ്കെടുത്തവരിൽ ഭൂരിപക്ഷവും ടി എം സിദ്ദീഖ് സ്ഥാനാർഥി ആകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആ തീരുമാനം തള്ളി പോവുകയായിരുന്നു.
പൊന്നാനിയിൽ പി നന്ദകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള സംസ്ഥാന കമിറ്റി തീരുമാനം റിപോർട് ചെയ്ത മണ്ഡലം കമിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു. പങ്കെടുത്തവരിൽ ഭൂരിപക്ഷവും ടി എം സിദ്ദീഖ് സ്ഥാനാർഥി ആകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആ തീരുമാനം തള്ളി പോവുകയായിരുന്നു.
ആലപ്പുഴയിൽ അഞ്ചു തവണ തണ്ണീർമുക്കം പഞ്ചായത്തംഗവും കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സിപിഎം നേതാവ് ചേർത്തലയിൽ എൻഡിഎ സ്ഥാനാർഥിയായി. മരുത്തോർവട്ടം ലോകൽ കമിറ്റി അംഗം പി എസ് ജ്യോതിസിനെയാണ് ചേർത്തലയിലെ സ്ഥാനാർഥിയായി ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.
പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ശാന്തകുമാരിയെ സ്ഥാനാർഥിയാക്കിയതിനെതിരെ എട്ട് ലോകൽ കമിറ്റികളിൽ നിന്നു പ്രതിഷേധം ഉയർന്നു. മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദയെ സ്ഥാനാർഥിയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ ചൊവ്വാഴ്ച നടന്ന മണ്ഡലം കമിറ്റി യോഗത്തിനും കഴിഞ്ഞിരുന്നില്ല.
മലമ്പുഴയിലെ സ്ഥാനാർഥി എ പ്രഭാകരനെതിരെ ‘സേവ് കമ്യൂണിസ’ത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചു. ആലപ്പുഴയിൽ പി പി ചിത്തരഞ്ജനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം നടക്കുകയാണ്. കേസുകളിൽ പ്രതിയായായതിന്റെ പേരിൽ നടപടി നേരിട്ട ഏരിയ സെക്രടറി സകീർ ഹുസൈന്റെ സംരക്ഷകനായി ചിത്രീകരിച്ചുള്ള പോസ്റ്റർ കളമശേരിയിൽ പി രാജീവിനെതിരെ ഉയർന്നു.
Keywords: News, Kerala, Assembly Election, Assembly-Election-2021, Election, Thiruvananthapuram, CPM, Resignation, State, Kerala assembly election, CPM members, Resign, Kerala assembly election; CPM members resign.
< !- START disable copy paste -->