വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നു, തലവേദനയുണ്ടാക്കുന്നു; ജോലിയെ ദോഷകരമായി ബാധിക്കുന്നുവെന്ന പരാതിയുമായി വൈസ് ചാന്‍സിലര്‍

 


പ്രയാഗ് രാജ്: (www.kvartha.com 17.03.2021) താമസസ്ഥലത്തിന് തൊട്ടടുത്തുളള പളളിയിലെ വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി വൈസ് ചാന്‍സിലര്‍. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സിലറായ സംഗീത ശ്രീവാസ്തവയാണ് ജില്ലാ മജിസ്ട്രേറ്റിന് ഇതുസംബന്ധിച്ച് നേരിട്ട് പരാതി നല്‍കിയത്. 

പ്രഭാതത്തിലുളള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയെയും ദോഷകരമായി ബാധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഹൈകോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുളള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാന്‍സിലറുടെ ആവശ്യം.

ഉച്ചത്തിലുളള ശബ്ദം തനിക്ക് ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നതായും 'നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍ തുമ്പുവരെ' എന്ന മഹദ് വചനം ഓര്‍മിപ്പിച്ച സംഗീത ശ്രീവാസ്തവ താന്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയില്‍ പറയുന്നു. 
വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നു, തലവേദനയുണ്ടാക്കുന്നു; ജോലിയെ ദോഷകരമായി ബാധിക്കുന്നുവെന്ന പരാതിയുമായി വൈസ് ചാന്‍സിലര്‍

സമാധാനപരമായ സഹവര്‍ത്തിത്വം എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അത് പാലിക്കപ്പെടണമെന്നും പരാതിയിലുണ്ട്.

Keywords:  'It disturbs sleep, causes headache': Allahabad University V-C seeks ban on loudspeakers for Azaan, University, News, Complaint, Religion, Masjid, High Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia