കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവില്ലെന്ന് സൂചന

 


തിരുവനന്തപുരം: (www.kvartha.com 16.03.2021) കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന് സൂചന. ശോഭ മത്സരിക്കുന്നത് തടയാൻ സംസ്ഥാന നേതൃത്വം ശ്രമം തുടരുകയാണ്. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ ശ്രമം.

കഴക്കൂട്ടത്ത് മത്സരിച്ചേക്കാം എന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. എന്നാൽ ബിഡിജെഎസിൻ്റെ അവസാന ഘട്ട പട്ടികയിൽ തുഷാറിൻ്റെ പേര് ഉണ്ടായിരുന്നില്ല.

ആദ്യം ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

ഏറ്റുമാനൂരിൽ എൻ ശ്രീനിവാസൻ നായർ മത്സരിക്കും. അതേസമയം ഉടുമ്പഞ്ചോല സീറ്റിൽ സന്തോഷ് മാധവൻ മത്സരിക്കും.

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവില്ലെന്ന് സൂചന

ആദ്യ മൂന്ന് ഘട്ട സ്ഥാനാർഥി പട്ടികയിലും കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകൾ പ്രഖ്യാപിച്ചിരുന്നില്ല. ഉടുമ്പൻചോലയിൽ സന്തോഷ് മാധവനെയാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തവനൂരിൽ രമേശ് കോട്ടായിപ്പുറം, വാമനപുരത്ത് തഴവ സഹദേവൻ, ഇരവിപുരത്ത് രഞ്ജിത്ത് രവീന്ദ്രൻ, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ എന്നിവരാണ് മത്സരിക്കുക.

പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ എബി ജയപ്രകാശ്, ചാലക്കുടിയിൽ ഉണ്ണികൃഷ്ണൻ ചാലക്കുടി, നെന്മാറയിൽ അനുരാഗ് എഎൻ എന്നിവരാണ് രണ്ടാം ഘട്ട പട്ടികയിൽ ഉണ്ടായിരുന്നവർ.

Keywords:  News, BJP, Assembly Election, Assembly-Election-2021, Election, Kerala, State, Top-Headlines, Politics, Kazhakoottam, Sobha Surendran, Candidate, Indications are that Sobha Surendran will not be a candidate in Kazhakoottam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia