തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളത്; പാർടി നിർദേശപ്രകാരമാണ് മത്സരിക്കുന്നതെന്നും സുരേഷ് ഗോപി

 


കൊച്ചി: (www.kvartha.com 16.03.2021) തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണെന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പാർടി നിർദേശപ്രകാരമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേഷ്‌ഗോപി. ആശുപത്രി വിട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

പത്ത് ദിവസത്തെ വിശ്രമത്തിന് ശേഷം കോവിഡ് വാക്സീൻ എടുത്ത ശേഷം ആയിരിക്കും തൃശൂരിലടക്കം പ്രചരണ രംഗത്ത് സജീവമാകുകയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർടി മുന്നോട്ട് വെച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശൂർ താൻ തെരഞ്ഞെടക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളത്; പാർടി നിർദേശപ്രകാരമാണ് മത്സരിക്കുന്നതെന്നും സുരേഷ് ഗോപി

മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. ഒടുവിൽ തൃശൂരിൽ തന്നെ സ്ഥാനാർഥിയാകുകയായിരുന്നു.

Keywords:  News, Assembly Election, Assembly-Election-2021, Election, News, Kerala, State, Suresh Gopi, BJP, In Thrissur, the chances of competition are not the chances of victory; Suresh Gopi said that he is contesting as per the party's instructions.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia