വാഹനം പതുക്കെ ഓടിച്ചാൽ പണികിട്ടും; കാത്തിരിക്കുന്നത് പിഴയും ബ്ലാക് പോയിന്റും; നിയമം ദുബൈ ഫാസ്റ്റ് ലൈനിൽ
                                                 Mar 16, 2021, 19:41 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ദുബൈ: (www.kvartha.com 16.03.2021) ഫാസ്റ്റ് ലൈനിൽ പതുക്കെ വണ്ടി ഓടിച്ചാൽ ഇനി പിടി വീഴും. ദുബൈ പോലീസ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ), ദുബൈ മീഡിയ ഇൻകോർപറേറ്റഡ് സംയുക്തമായി ഫാസ്റ്റ് ലൈനിലെ ഡ്രൈവിങിനെ കുറിച്ച് ബോധവത്കരിക്കാൻ രണ്ട് മാസത്തെ ക്യാമ്പയിൻ ആരംഭിച്ചു. 
 
 
 
 
 
  റോഡിൽ ഏറ്റവും ഇടതു വശത്തുള്ള ലൈൻ ആണ് ഫാസ്റ്റ് ലൈൻ. ഇതിലൂടെ അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങൾക്കാണ് മുൻഗണന. പൊലീസ് പട്രോൾ, ആംബുലൻസ് തുടങ്ങിയ വാഹനങ്ങൾക്കും മറ്റ് വാഹനങ്ങളെ മറികടക്കാനും ഉപയോഗിക്കാം. എന്നാൽ ഇത്തരം വാഹങ്ങൾക്ക് തടസ്സം ഉണ്ടാക്കിയാൽ ഡ്രൈവർമാർക്ക് പിഴ ചുമത്തും. 400 ദിർഹവും 4 ബ്ലാക് പോയിന്റുമാണ് പിഴയായി ചുമത്തുക. റോഡിലെ ലൈനുകൾ മാറ്റുമ്പോൾ സുരക്ഷിതമായ അകലവും സൂചകങ്ങളും പാലിക്കാനും പൊലീസ് നിർദേശിച്ചു. അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടാലും 400 ദിർഹം പിഴ ചുമത്തും.
റോഡ് സുരക്ഷ വർധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, മോശമായ ഡ്രൈവിംഗ് പ്രവണതകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിനെന്ന് ദുബൈ പോലീസ് കമാൻഡർ - ഇൻ - ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. വളരെ മികച്ച പാതകളാണ് ദുബൈലേതെന്നും സുരക്ഷിതമായി വാഹനമോടിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണെന്നും ആർടിഐ ചെയർമാൻ ജനറൽ മത്തർ അൽ തായർ പറഞ്ഞു.
  Keywords:  Dubai, Road, Vehicles, Fine, Police, Blackpoint, Rules, Driving, World, Top-Headlines, If you drive slowly on the fast line, you will be caught. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
