വാക്‌സിന്‍ സ്വീകരിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; ഗുജറാത്ത് മന്ത്രി ഈശ്വര്‍സിന്‍ പട്ടേലിന് കോവിഡ്
Mar 16, 2021, 10:59 IST
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 16.03.2021) ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച ഗുജറാത്ത് മന്ത്രി ഈശ്വര്‍സിന്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു.
മാര്‍ച്ച് 13 ശനിയാഴ്ചയാണ് മന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത്. പിന്നീടാണ് മന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയതും സ്ഥിരീകരിച്ചതും. കഴിഞ്ഞ ദിവസം 890 പേര്‍ക്കാണ് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം സംസ്ഥാനത്ത് 2,79,097 ആയി.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 24,492 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ മരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

