SWISS-TOWER 24/07/2023

യോഗ്യത പത്താം ക്ലാസും ഗുസ്തിയും; അലോപതിയും ഹോമിയോപതിയും ആയുർവേദവും മിക്സ് ചെയ്ത് മാറാരോഗികൾക്ക് ഇടിവെട്ട് ചികിത്സ, കാസർകോട്ടടക്കം വടക്കൻ കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ മാറാരോഗികളെ ചികിത്സിച്ചു വന്ന വ്യാജ വനിതാ ഡോക്‌ടര്‍ സോഫി മോളെ കുടുക്കിയത് രഹസ്യ പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.03.2021) യോഗ്യത പത്താം ക്ലാസും ഗുസ്തിയും മാത്രം. അലോപതിയും ഹോമിയോപതിയും ആയുർവേദവും മിക്സ് ചെയ്ത് മാറാരോഗികൾക്ക് ഇടിവെട്ട് ചികിത്സ നടത്തി രോഗികളുടെ പ്രിയങ്കരിയായി. കാസർകോട്ടടക്കം വടക്കൻ കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ നടത്തിവന്ന വ്യാജ വനിതാ ഡോക്‌ടര്‍ സോഫി മോളെ ഒടുവിൽ രഹസ്യ പൊലീസ് കുടുക്കി.

തലശേരി ഒ വി റോഡിലെ പ്രമുഖ ആശുപത്രിയില്‍ ആയിരത്തിലധികം മാറാരോഗികളെ ചികിത്സിച്ച വ്യാജ വനിതാ ഡോക്‌ടറാണ് അറസ്റ്റിലായത്.

വൈദ്യ ഫിയ റാവുത്തര്‍ എന്ന പേരില്‍ നവമാധ്യമങ്ങളിലൂടെ വന്‍ പ്രചാരം നടത്തി ശ്രദ്ധേയയായ സോഫി മോളാണ് (43) വർഷങ്ങൾക്ക് ശേഷം രഹസ്യ പൊലീസിൻ്റെ വലയിൽ കുടുങ്ങിയത്.

നെടുമങ്ങാട്‌ പൊലീസാണ് സോഫി മോളെ അറസ്‌റ്റ്‌ ചെയ്‌തത്‌. പെരിങ്ങമല ഡീസന്റ്‌മുക്ക്‌ ജങ്ഷനു സമീപമാണ് സോഫിയുടെ യഥാർഥ വീട്. തലശേരിയിലെ ആശുപത്രിയില്‍ ഇവര്‍ ചികിത്സ നടത്തി വരുന്നന്നതിടെ സംശയം തോന്നിയ രഹസ്യ പൊലീസ് അന്വേഷണം നടത്തുകയും വ്യാജ ഡോക്ടറെന്ന് കണ്ട് ആഭ്യന്തര വകുപ്പിനു റിപോര്‍ട്‌ നല്‍കുകയും ചെയ്തിരുന്നു.

ഒരിക്കലും മാറില്ലെന്നു കരുതിയ മാറാരോഗങ്ങൾ മാറ്റിയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതോടെ നിരവധിപേരാണ്‌ വ്യാജ ഡോക്ടർക്ക് മുമ്പിൽ ചികില്‍സ തേടിയെത്തിയത്. അലോപതിയും ആയുര്‍വേദവും ഹോമിയോപതിയും ചേര്‍ത്തുള്ള ചികിത്സയാണ് രഹസ്യ പൊലീസിൽ സംശയം വളർത്തിയത്.
Aster mims 04/11/2022

യോഗ്യത പത്താം ക്ലാസും ഗുസ്തിയും; അലോപതിയും ഹോമിയോപതിയും ആയുർവേദവും മിക്സ് ചെയ്ത് മാറാരോഗികൾക്ക് ഇടിവെട്ട് ചികിത്സ, കാസർകോട്ടടക്കം വടക്കൻ കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ മാറാരോഗികളെ ചികിത്സിച്ചു വന്ന വ്യാജ വനിതാ ഡോക്‌ടര്‍ സോഫി മോളെ കുടുക്കിയത് രഹസ്യ പൊലീസ്

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച്‌ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പരസ്യമാണ് നല്‍കി വന്നത്. സോഫിയ റാവുത്തര്‍ എന്ന പേരിലും വൈദ്യ ഫിയ റാവുത്തര്‍ എന്ന ഫെയ്‌സ്‌ബുക്‌ അകൗണ്ട്‌ മുഖേനയുമായിരുന്നു പ്രചാരണം നടത്തിയത്.

കാസര്‍കോട് ജില്ലയിലെ നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരം വിള എന്നിവിടങ്ങളില്‍ താമസിച്ചു കൊണ്ടാണ് ചികിസ നടത്തിവന്നത്.

പത്താം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുളള സോഫി മോള്‍ ഓള്‍ടര്‍നേറ്റീവ്‌ മെഡിസിന്‍ സിസ്‌റ്റം പ്രാക്‌ടീസ്‌ ചെയ്തതിനു തമിഴ്‌നാട്ടിലെ ഒരു സ്‌ഥാപനത്തില്‍ നിന്നുള്ള സര്‍ടിഫികറ്റും ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ അകാദമിയുടെ കളരിമര്‍മ ഗുരുകുലത്തിന്റ സര്‍ടിഫികറ്റും ചുളുവിൽ തരപ്പെടുത്തിയിരുന്നു.

ഡോ. സോഫി മോള്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്. വടക്കന്‍ കേരളത്തിലെ പല വൻകിട ആശുപത്രികളിലും ഇവര്‍ ജോലി ചെയ്‌തിട്ടുണ്ട്‌.

മടത്തറയിലുളള സ്‌ഥാപനത്തില്‍ ചികില്‍സ നടത്തുന്നതായി പരസ്യം കണ്ട് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി പി കെ മധുവിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട്‌ ഡിവൈഎസ്‌പി ഉമേഷിന്റെ മേല്‍നോട്ടത്തില്‍ പാലോട്‌ സര്‍കിള്‍ ഇന്‍സ്‌പെക്‌ടര്‍ സി കെ മനോജ്‌, എസ്‌ ഐ ഇര്‍ശാദ്‌, റൂറല്‍ ഷാഡോ ടീമിലെ എസ് ‌ഐ ഷിബു, എഎസ്‌ഐ മാരിയ സജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. നെടുമങ്ങാട്‌ കോടതിയിൽ ഹാജരാക്കിയ സോഫിയ മോളെ റിമാന്‍ഡ്‌ ചെയ്‌ത് ജയിലിലടച്ചു.

Keywords:  News, Thiruvananthapuram, Doctor, Fake, Women, Police, Case, Top-Headlines, Kerala, State, Fake woman doctor Sophie Mole, who was treating patients, was caught by the secret police.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia