ലഹരികടത്താൻ ഉപയോഗിക്കുന്നത് പ്രധാനമായും കൊറിയർ സെർവീസുകളാണെന്ന് എക്‌സൈസ്

 


കോഴിക്കോട്: (www.kvartha.com 04.03.2021) ലഹരിമരുന്നുകള്‍ അതിർത്തി കടത്താന്‍ പുതുവഴികള്‍ തേടുകയാണ് ലഹരി കടത്ത് സംഘങ്ങള്‍. ഇതിൽ ഇവർ പ്രധാനമായും ആശ്രയിക്കുന്നത് കൊറിയർ സെർവീസുകളാണെന്നാണ് എക്സൈസ് പറയുന്നത്. സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലേക്കും ഷോർട് സ്റ്റേ ഹോമുകളിലേക്കും ഇത്തരത്തില്‍ ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സ്ത്രീകളുടെ കൈകളിൽ ലഹരി എത്തിക്കുന്നത് പുരുഷൻമാരാണ്. ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. വാട്സ് ആപ് ,ഫേസ് ബുക് തുടങ്ങിയ നവമാധ്യമങ്ങളിലെ കൂട്ടായ്മകളിൽ നിന്നുതന്നെയാണ് മിക്കവരും ഇടനിലക്കാരെ കണ്ടെത്തുന്നത്. സാധനങ്ങളുടെ കോ‍ഡും പണവും കൈമാറിയാൽ ആവശ്യക്കാർ പറയുന്ന സ്ഥലത്ത് സാധനം സുരക്ഷിതമായി എത്തിക്കും.

കോഫീ ഷോപുകൾ, ബസ് സ്റ്റാൻഡ്, ബീച്, മാർകെറ്റുകൾ, ഷോപിംങ് മാളുകൾ, കോളജ് ക്യാമ്പസുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങൾ ആയിരിക്കും സാധനം കൈമാറാൻ ഇവർ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. ഇങ്ങനെയുള്ള സ്ഥലങ്ങൾ ആയിരിക്കുമ്പോൾ സംശയത്തിനിടവരില്ല. വിവിധ പാർസൽ സർവീസുകളെ ആശ്രയിച്ചാണ് ഹോസ്റ്റലുകളിലേക്കും ഷോർട് സ്റ്റേ ഹോമുകൾ അടക്കമുള്ള വിവിധ താമസസ്ഥലങ്ങളിലേക്കും ലഹരി എത്തിക്കുന്നത്. അതിൽ പ്രധാനമായും കൊറിയർ സെർവീസുകളെയാണ് ഇത്തരക്കാർ ആശ്രയിക്കുന്നത്.

ലഹരികടത്താൻ ഉപയോഗിക്കുന്നത് പ്രധാനമായും കൊറിയർ സെർവീസുകളാണെന്ന് എക്‌സൈസ്

സൗന്ദര്യവർധക വസ്തുക്കൾ, ഭക്ഷണ പദാർഥങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ് ലഹരി വസ്തുക്കൾ ഒളിപ്പിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ലഹരി ഉത്പന്നങ്ങൾ മുതൽ ശസ്ത്രക്രിയക്കായി ആളുകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾവരെ പാർസൽ മാർഗം സുഖമായി അതിർത്തി കടന്ന് എത്താറുണ്ട് എന്നത് മറ്റൊരു സത്യമാണ്.

തമിഴ്നാട്ടിലെ ഗോഡൗണുകളിൽ നിന്നാണ് കേരളത്തിലെ ലഹരി വിൽപനക്കാർ വൻ തോതിൽ കഞ്ചാവ് ശേഖരിക്കുന്നത്. എം ഡി എം എ, എൽ എസ് ഡി, നൈട്രോസെപാം തുടങ്ങിയ വിവിധ മരുന്നുകൾ ഇവയുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഗോവ, മുംബൈ, ബെംഗളൂരൂ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

ഇത്തരം ലഹരിവസ്തുക്കൾ കടത്താൻ കേരളത്തിന് പുറത്ത് പഠിക്കുന്ന മലയാളി പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന സംഘങ്ങളും സജീവം. പെൺകുട്ടികളുമായി അടുപ്പമുള്ള ചെറുപ്പക്കാരുടെ സഹായത്തോടെയാണ് ലഹരിമാഫിയ പെൺകുട്ടികളെ സമീപിക്കുന്നത്.

നാട്ടിലേക്ക് വരുമ്പോൾ ലഗേജിനൊപ്പം ലഹരി കടത്താൻ തയ്യാറായാൽ യാത്രാ ചെലവ് ലഹരിമാഫിയ വഹിക്കും ചെറിയ തുക പോകെറ്റ് മണിയായും നൽകും.

Keywords:  News, Kerala, State, Kozhikode, Drugs, Excise, Drug trafficking, Courier services, Excise says courier services are mainly used for drug trafficking.   

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia