മുന്‍ എംപി സ്‌കറിയ തോമസ് അന്തരിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com 18.03.2021) മുന്‍ എംപി സ്‌കറിയ തോമസ് (64) അന്തരിച്ചു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുന്‍ എംപി സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാ
യിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗം ചെയര്‍മാനായിരുന്നു.

1977, 1980 വർഷങ്ങളിലായി രണ്ടു തവണ ലോക്‌സഭയില്‍ കോട്ടയത്തെ പ്രതിനിധീകരിച്ച സ്‌കറിയ തോമസ്, അവിഭക്ത കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രടെറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. കേരളാ സ്‌റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്‌നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി ആണ്.

കോതമംഗലം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കും മൽസരിച്ചിട്ടുണ്ട്. കെ എം മാണി, പി ജെ ജോസഫ്, പി സി തോമസ് എന്നിവർക്കൊപ്പം കേരള കോൺഗ്രസിൽ പ്രവർത്തിച്ചു. 2015ലെ പിളർപ്പിനുശേഷം പി സി തോമസ് ബന്ധം ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഭാര്യ: ലളിത. മക്കൾ: നിര്‍മല, അനിത, സക്കറിയ, ലത.

Keywords:  Ex MP Scaria Thomas Paases Away, Kottayam, Politics, Kerala Congress, Dead, Obituary, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia