SWISS-TOWER 24/07/2023

യാത്രക്കാരന്റെ ഉപദ്രവം അസഹനീയം; പാരീസില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 07.03.2021) യാത്രക്കാരന്റെ ഉപദ്രവം അതിരുവിട്ടതോടെ പാരീസില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോഴാണ് പൈലറ്റ് സോഫിയ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടിയത്. 
Aster mims 04/11/2022

യാത്രക്കാരന്റെ ഉപദ്രവം അസഹനീയം; പാരീസില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി


വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്ത്യക്കാരനായ യാത്രക്കാരന്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ അക്രമം തുടങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് യാത്രക്കാരോട് വഴക്കിട്ട ഇയാള്‍ വിമാന ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തു. കോക്പിറ്റിന്റെ വാതിലില്‍ പലതവണ ശക്തിയായി പ്രഹരിച്ചുവെന്നും ബള്‍ഗേറിയന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ ഇയാള്‍ക്കെതിരെ വ്യോമസുരക്ഷ അപകടത്തിലാക്കിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


Keywords:  News, National, India, New Delhi, Flight, Passenger, Technology, Pilot, Delhi-bound Air France flight makes emergency landing in Bulgaria due to passenger misbehaviour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia