ബാലുശേരി നിയോജക മണ്ഡലത്തില്‍ ധര്‍മജനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം; സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു

 


കോഴിക്കോട്: (www.kvartha.com 02.03.2021) നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. കോഴിക്കോട് ബാലുശേരി നിയോജക മണ്ഡലത്തില്‍ നിന്നും ധര്‍മജനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനം. ഡിസിസിയുടെ സാധ്യതാ പട്ടികയില്‍ ധര്‍മജന്‍ ഇടംപിടിച്ചു. ബാലുശേരിയിലേക്ക് മറ്റ് നേതാക്കളുടെ പേരൊന്നും ഡിസിസിയുടെ പരിഗണനയിലില്ല. ബാലുശേരി നിയോജക മണ്ഡലത്തില്‍ ധര്‍മജനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം; സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു

നിലവില്‍ ഇടതുപക്ഷത്തിന്റെ സീറ്റാണ് ബാലുശേരി. ധര്‍മജനിലൂടെ സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നേരത്തെ ലീഗിന്റെ സീറ്റായിരുന്നു ബാലുശേരി. ഇത്തവണ ബാലുശേരിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ബാലുശേരിക്ക് പകരം കോണ്‍ഗ്രസ് മത്സരിച്ച കുന്നമംഗലം ലീഗിന് വിട്ടുകൊടുക്കും.

അതേസമയം, കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. പാര്‍ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത്തും അറിയിച്ചു. കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറിന് പകരം രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സിപിഎം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനെതിരെ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ കളത്തിലിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.

Keywords:  Decision to field Dharmajan as UDF candidate in Balussery constituency, Kozhikode, News, Politics, Assembly Election, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia