SWISS-TOWER 24/07/2023

ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു; രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

 


കണ്ണൂർ: (www.kvartha.com 19.03.2021) ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു. കണ്ണൂർ ഡിസിസി നിർദേശിച്ച പ്രകാരമാണ് രഘുനാഥ് നാമനി‍ർദേശ പത്രിക നൽകിയത്. രഘുനാഥിൻ്റെ സ്ഥാനാർഥിത്വം മുല്ലപ്പള്ളി രാമചന്ദ്രൻ അം​ഗീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം അവസാനിച്ചു.

രഘുനാഥ് പത്രിക കൊടുത്ത കാര്യം അറിയില്ലെന്നും സ്ഥാനാർഥിയെ പാർടി പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
Aster mims 04/11/2022

ധർമടത്തെ കോൺ​ഗ്രസ് സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിച്ചു; രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

വ്യാഴാഴ്ച കെ സുധാകരൻ പിൻമാറിയപ്പോൾ പകരക്കാരൻ രഘുനാഥാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ വാളയാർ പെൺകുട്ടികളുടെ അമ്മയെ ധർമടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.

ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമർഷമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.

അതേസമയം പാർടി അറിയിച്ചത് അനുസരിച്ചാണ് ധർമടത്ത് നാമനിർദേശ പത്രിക നൽകിയതെന്ന് സി രഘുനാഥ് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തൻറെ വിശദാംശങ്ങൾ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാർടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.

Keywords:  News, Political party, Politics, Kerala, State, Assembly Election, Assembly-Election-2021, Election, Kannur, Pinarayi Vijayan, UDF, Congress, Mullappalli Ramachandran, Crisis over Congress candidate ends; Raghunath got palm symbol.

< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia