തോമസ് ഐസക്, സുധാകരന്‍, സി രവീന്ദ്രനാഥ്, ഇ പി ജയരാജന്‍, എ കെ ബാലന്‍, 5 മന്ത്രിമാര്‍ മത്സരിക്കില്ല

 


തിരുവനന്തപുരം: (www.kvartha.com 04.03.2021) മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, സി രവീന്ദ്രനാഥ്, ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. രണ്ട് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നാണ് അഭിപ്രായം. ഇ പി ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിച്ചേക്കും.

സിപിഎം സംസ്ഥാന സെക്രടേറിയേറ്റില്‍ നിന്നും ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടു. മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രടേറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്. തോമസ് ഐസക്, സുധാകരന്‍, സി രവീന്ദ്രനാഥ്, ഇ പി ജയരാജന്‍, എ കെ ബാലന്‍, 5 മന്ത്രിമാര്‍ മത്സരിക്കില്ല
ആരോഗ്യ മന്ത്രി കെ കെ ശൈലജ മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക. ഇ പി ജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. മട്ടന്നൂര്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശൈലജയ്ക്ക് കണ്ണൂര്‍ ജില്ലയില്‍ സുരക്ഷിത മണ്ഡലമൊരുക്കണമെന്ന പാര്‍ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര കമിറ്റി അംഗത്തെ മട്ടന്നൂരില്‍ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രടേറിയേറ്റ് നിര്‍ദേശം നല്‍കിയത്. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രടേറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

എ കെ ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിര്‍ദേശം സിപിഎം പാലക്കാട് ജില്ലാ സെക്രടേറിയേറ്റിന് മുന്നില്‍ വന്നിരുന്നു. താഴെ തട്ടില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബാലന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.

എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവരും മത്സരിക്കില്ല.

Keywords:  CPM decides that ministers EP Jayarajan, A K Balan, G Sudhakaran, Thomas Isaac, and C Raveendranath should not contest, Thiruvananthapuram, News, Politics, Assembly Election, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia