Follow KVARTHA on Google news Follow Us!
ad

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടികയ്ക്കു പ്രാഥമിക രൂപം നല്‍കി സിപിഎം സംസ്ഥാന കമിറ്റി; 8 ന് അന്തിമ പട്ടിക

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Assembly Election,CPM,Kerala,
തിരുവനന്തപുരം: (www.kvartha.com 05.03.2021) നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയ്ക്കു പ്രാഥമിക രൂപം നല്‍കി സിപിഎം സംസ്ഥാന കമിറ്റി. ശനി, ഞായര്‍ ദിവസങ്ങളിലായി ചേരുന്ന ജില്ലാ കമിറ്റികള്‍ പട്ടിക സംബന്ധിച്ച് ചര്‍ച്ച ചെയ്യും. മാര്‍ച്ച് എട്ടിന് അന്തിമ പട്ടിക പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചും ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു അന്തിമരൂപമായിട്ടില്ല.

പ്രാഥമിക പട്ടികയില്‍ ഉള്‍പെട്ട ചില സ്ഥാനാര്‍ഥികള്‍ ജില്ലാ കമിറ്റികളിലെ ചര്‍ച്ചയ്ക്കുശേഷം മാറാനിടയുണ്ട്. രണ്ടു ടേം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇളവു നല്‍കേണ്ടെന്നാണ് സംസ്ഥാന കമിറ്റിയുടെ തീരുമാനം. ഇതോടെ അഞ്ചു മന്ത്രിമാരും സ്പീക്കറുമടക്കം 23 സിറ്റിങ് എംഎല്‍എമാര്‍ക്കു മത്സരിക്കാനാകില്ല. ഇതില്‍ മാറ്റം വരാന്‍ സാധ്യത കുറവാണ്. സംസ്ഥാന സെക്രടേറിയറ്റില്‍ നിന്ന് എം വി ഗോവിന്ദനും കെ എന്‍ ബാലഗോപാലും മത്സരിക്കും.CPM candidate list for Kerala Assembly Election, Thiruvananthapuram, News, Politics, Assembly Election, CPM, Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം ബി രാജേഷിനും വി എന്‍ വാസവനും ഇളവു നല്‍കി. മന്ത്രി എ കെ ബാലന്‍ ഒഴിയുന്ന തരൂരില്‍ ഭാര്യ ഡോ.പി കെ ജമീലയെയാണ് പരിഗണിക്കുന്നത്. തവനൂരില്‍ കെ ടി ജലീല്‍ സിപിഎം സ്വതന്ത്രനായി മത്സരിക്കും. ഷൊര്‍ണൂരില്‍ പി കെ ശശിക്കു സീറ്റില്ല. കളമശേരിയില്‍ പി രാജീവ് മത്സരിക്കും. സിപിഐയും കേരള കോണ്‍ഗ്രസും അവകാശവാദം ഉന്നയിക്കുന്ന ചങ്ങനാശേരി സീറ്റില്‍ തീരുമാനമായില്ല. കുറ്റ്യാടി, റാന്നി, പൂഞ്ഞാര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു നല്‍കാന്‍ തീരുമാനമായി.

പ്രാഥമിക പട്ടിക ഇങ്ങനെ:

തിരുവനന്തപുരം

ഡി കെ മുരളി- വാമനപുരം, ഒ എസ് അംബിക- ആറ്റിങ്ങല്‍, വി ജോയി - വര്‍ക്കല, കടകംപള്ളി സുരേന്ദ്രന്‍ - കഴക്കൂട്ടം, വി കെ പ്രശാന്ത് - വട്ടിയൂര്‍ക്കാവ്, ഐ ബി സതീഷ് - കാട്ടാക്കട, കെ ആന്‍സലന്‍ - നെയ്യാറ്റിന്‍കര, സി കെ ഹരീന്ദ്രന്‍ - പാറശ്ശാല, ജി സ്റ്റീഫന്‍ - അരുവിക്കര, വി ശിവന്‍കുട്ടി- നേമം

കൊല്ലം

ഡോ.സുജിത് വിജയന്‍ചവറ, കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കര, ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറ, മുകേഷ്‌കൊല്ലം, എം നൗഷാദ് ഇരവിപുരം,

ആലപ്പുഴ

ദലീമ ജോജോ ആരൂര്‍, പി പി ചിത്തരഞ്ജന്‍ ആലപ്പുഴ, എച്ച് സലാം അമ്പലപ്പുഴ, യു പ്രതിഭ കായംകുളം, എം എസ് അരുണ്‍ കുമാര്‍ മാവേലിക്കര, സജി ചെറിയാന്‍ ചെങ്ങന്നൂര്‍

പത്തനംതിട്ട

വീണാ ജോര്‍ജ് ആറന്മുള, കെ യു ജനീഷ് കുമാര്‍ കോന്നി

കോട്ടയം

വി എന്‍ വാസവന്‍ ഏറ്റുമാനൂര്‍, കെ അനില്‍കുമാര്‍ കോട്ടയം, ജെയ്ക് സി തോമസ് പുതുപ്പള്ളി

ഇടുക്കി

എം എം മണി ഉടുമ്പന്‍ചോല, എ രാജ ദേവികുളം

എറണാകുളം

കെ ജെ മാക്‌സി കൊച്ചി, കെ എന്‍ ഉണ്ണികൃഷ്ണന്‍ വൈപ്പിന്‍, ഡോ.ജെ ജേക്കബ് തൃക്കാക്കര, എം സ്വരാജ്തൃപ്പൂണിത്തുറ, പി രാജീവ് കളമശേരി, ആന്റണി ജോണ്‍ കോതമംഗലം

തൃശൂര്‍


യു പി ജോസഫ് ചാലക്കുടി, ആര്‍ ബിന്ദു ഇരിങ്ങാലക്കുട, സേവിയര്‍ ചിറ്റിലപ്പള്ളി വടക്കാഞ്ചേരി, മുരളി പെരുനെല്ലി മണലൂര്‍, യു ആര്‍ പ്രദീപ് ചേലക്കര, ബേബി ജോണ്‍ ഗുരുവായൂര്‍, കെ കെ രാമചന്ദ്രന്‍ പുതുക്കാട്, എ സി മൊയ്തീന്‍ കുന്നംകുളം

പാലക്കാട്

പി കെ ജമീല തരൂര്‍, എം ബി രാജേഷ് തൃത്താല, സി കെ രാജേന്ദ്രന്‍ ഷൊര്‍ണൂര്‍

കോഴിക്കോട്

സച്ചിന്‍ ദേവ് ബാലുശേരി, തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് നോര്‍ത്ത്, പി എ മുഹമ്മദ് റിയാസ് ബേപ്പൂര്‍, ടി പി രാമകൃഷ്ണന്‍ പേരാമ്പ്ര, കാനത്തില്‍ ജമീല, പി സതീദേവി എന്നിവരെ കൊയിലാണ്ടിയിലേക്കു പരിഗണിക്കുന്നു. തിരുവമ്പാടിയില്‍ ഗിരീഷ് ജോണ്‍, ലിന്റോ ജോസഫ് എന്നിവരെ പരിഗണിക്കുന്നു. കൊടുവള്ളി കാരാട്ട് റസാഖ്, കുന്നമംഗലത്ത് തീരുമാനമായില്ല.

കണ്ണൂര്‍

പിണറായി വിജയന്‍ ധര്‍മ്മടം, ടി ഐ മധുസൂദനന്‍ പയ്യന്നൂര്‍, എം വിജിന്‍ കല്യാശേരി, കെ വി സുമേഷ്അഴീക്കോട്, കെ കെ ശൈലജ മട്ടന്നൂര്‍, എ എന്‍ ഷംസീര്‍ തലശേരി, എം വി ഗോവിന്ദന്‍ തളിപ്പറമ്പ്

കാസര്‍കോട്

സി എച്ച് കുഞ്ഞമ്പു ഉദുമ, രാജഗോപാല്‍ തൃക്കരിപ്പൂര്‍

Keywords: CPM candidate list for Kerala Assembly Election, Thiruvananthapuram, News, Politics, Assembly Election, CPM, Kerala.

Post a Comment