കോവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച റസ്റ്റോറന്റ് ദുബൈയില്‍ അധികൃതര്‍ പൂട്ടിച്ചു

 



ദുബൈ: (www.kvartha.com 19.03.2021) കോവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച റസ്റ്റോറന്റ് ദുബൈയില്‍ അധികൃതര്‍ പൂട്ടിച്ചു. ആഘോഷ പരിപാടി സംഘടിപ്പിച്ചതിന് പുറമെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള മറ്റ് നിബന്ധനകളും ലംഘിക്കപ്പെട്ടുവെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ജുമൈറയിലെ ഒരു സ്ഥാപനത്തിനെതിരെയാണ് ദുബൈ ഇകണോമി അധികൃതരും മുനിസിപാലിറ്റിയും ചേര്‍ന്ന് നടപടിയെടുത്തത്.

വാണിജ്യ സ്ഥാപനങ്ങളിലും ഓപെണ്‍ മാര്‍കറ്റുകളിലുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ തുടരുകയാണെന്ന് ദുബൈ ഇകണോമി അധികൃതര്‍ അറിയിച്ചു. 

കോവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ആഘോഷ പരിപാടി സംഘടിപ്പിച്ച റസ്റ്റോറന്റ് ദുബൈയില്‍ അധികൃതര്‍ പൂട്ടിച്ചു


പരിശോധനകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തുന്നതോ പൊതുജനങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നതോ ആയ ഒരു നിയമലംഘനത്തിലും വിട്ടുവീഴ്ച ചെയ്യില്ല. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ദുബൈ കണ്‍സ്യൂമര്‍ ആപ് വഴിയോ 600545555 എന്ന നമ്പറില്‍ വിളിച്ചോ consumerrights.ae എന്ന വെബ്‌സൈറ്റ് വഴിയോ അധികൃതരെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Keywords:  News, World, Gulf, Dubai, Celebration, COVID-19, Trending, Covid: Dubai restaurant shut down for hosting celebration
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia