യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്വറും; 19 മുതല്‍ വിമാനങ്ങള്‍ക്ക് ബ്രിടനില്‍ പ്രവേശിക്കാനാവില്ല

 


ദോഹ: (www.kvartha.com 17.03.2021) ബ്രിടന്റെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്വറും. കോവിഡ് സാഹചര്യത്തില്‍ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ബ്രിടന്‍ ഖത്വറിനെയും ഉള്‍പ്പെടുത്തിയതോടെ മാര്‍ച് 19 മുതല്‍ ഖത്വറില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിടനില്‍ പ്രവേശിക്കാനാവില്ല. വെള്ളിയാഴ്ച അതിരാവിലെ മുതല്‍ ഖത്വറില്‍നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിടന്റെ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഖത്വറും; 19 മുതല്‍ വിമാനങ്ങള്‍ക്ക് ബ്രിടനില്‍ പ്രവേശിക്കാനാവില്ല


കഴിഞ്ഞ 10 ദിവസമായി ഖത്വറിലുള്ളവര്‍, ഖത്വര്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കും ബ്രിടനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇക്കാര്യം ഖത്വറിലെ ബ്രിടീഷ് എംബസിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഖത്വറില്‍നിന്ന് വരുന്ന ബ്രിടീഷ്, ഐറിഷ് പൗരന്മാരും ബ്രിടനില്‍ താമസാനുമതിയുള്ള മറ്റ് രാജ്യക്കാരും ബ്രിടനില്‍ എത്തിയാല്‍ ഹോടെല്‍ ക്വാറന്റീനില്‍ കഴിയണം.

ഖത്വര്‍, ഇത്യോപ്യ, ഒമാന്‍, സോമാലിയ രാജ്യങ്ങളെയാണ് ബ്രിടന്‍ പുതുതായി റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോര്‍ചുഗല്‍, മൊറീഷ്യസ് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. മാര്‍ച് 19ന് പുലര്‍ച്ച നാലുമുതല്‍ ഖത്വറില്‍നിന്നുള്ള എല്ലാ നേരിട്ടുള്ള വിമാനങ്ങളും നിരോധിച്ചിരിക്കുന്നുവെന്നാണ് ബ്രിടന്‍ അധികൃതരുടെ അറിയിപ്പ്.   

നിലവില്‍ ഖത്വറില്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വരവാണ് ഉള്ളത്. കൊറോണ വൈറസിന്റെ ഏറെ മാരകമായ ബ്രിടന്‍ വകഭേദം ഖത്വറില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ദിനേന രോഗികള്‍ വര്‍ധിക്കുന്നു. ആശുപത്രിയിലാകുന്നവരുടെയും ആരോഗ്യസ്ഥിതി വഷളായി അടിയന്തരവിഭാഗത്തില്‍ പ്രവേശിക്കുന്നവരുടെയും എണ്ണം കൂടിവരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Keywords:  News, World, Gulf, Qatar, Doha, Travel, Passengers, COVID-19, Trending, Flight, Britain, Social Media, Covid-19: UK bans flights from 3 more countries.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia