മുംബൈ: (www.kvartha.com 12.03.2021) നാലു വയസുള്ള കുട്ടിയെ മുത്തശ്ശനെന്നും മുത്തശ്ശിയെന്നും വിളിച്ചിരുന്ന വയോധിക ദമ്പതികള്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ പത്തു വര്‍ഷം തടവ്. ദമ്പതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കോടതി സ്ഥിരീകരിച്ചു. 2013ലെ പോക്‌സോ കേസില്‍ കോടതി ജഡ്ജി രേഖ എന്‍ പന്ദാരെയാണു പ്രതികള്‍ക്കു ശിക്ഷ വിധിച്ചത്.
മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 2013 സെപ്റ്റംബര്‍ നാലിന് പെണ്‍കുട്ടി സ്‌കൂള്‍വിട്ട് വീട്ടിലെത്തിയപ്പോഴാണു പീഡനം നടന്നത്. സുഹൃത്തിനോടൊപ്പം കളിക്കാന്‍ പോയ പെണ്‍കുട്ടി സുഹൃത്ത് ഉറങ്ങിപ്പോയതിനാല്‍ ഉടന്‍ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയിരുന്നു.
ഈ സമയം പ്രതികള്‍ പെണ്‍കുട്ടിയെ വിളിക്കുകയായിരുന്നു. 87 വയസ്സു പ്രായമുള്ള പ്രതി പെണ്‍കുട്ടിയെ എടുത്തു വീട്ടിനുള്ളിലേക്കു കൊണ്ടുപോയി. പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് തല്ലിയതായും മൊഴിയുണ്ട്. ഇതിനിടെ വസ്ത്രം ധരിച്ച് വീട്ടിലേക്കു രക്ഷപ്പെട്ടു പോകുകയായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി. വീട്ടിലെത്തിയ കുട്ടി നടന്ന കാര്യങ്ങള്‍ അമ്മയോടു പറഞ്ഞതോടെയാണു സംഭവം പുറത്തായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്ക് കണ്ടെത്തിയതിനു പിന്നാലെ ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
പ്രതിയായ സ്ത്രീ തന്നെ പിടിക്കുകയും അവരുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.