കെ കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; ധര്‍മടം സീറ്റും ഏറ്റെടുക്കും

 


ADVERTISEMENT

വടകര: (www.kvartha.com 15.03.2021) കെ കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. വടകരയ്ക്ക് പുറമെ ധര്‍മടം സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇതോടെ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തൊണ്ണൂറ്റി നാലായി.

തര്‍ക്കമുള്ള ആറ് സീറ്റുകളിലടക്കം ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും എം എം ഹസന്‍ പറഞ്ഞു. എട്ട് മണ്ഡലങ്ങളില്‍ കൂടിയാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ചൊവ്വാഴ്ച്ചയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തികരിക്കുമെന്നും എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ കെ രമ മത്സരിക്കാത്ത സാഹചര്യത്തില്‍ വടകര സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; ധര്‍മടം സീറ്റും ഏറ്റെടുക്കും
Aster_MIMS പ്രായോഗികവും രാഷ്ട്രീയവുമായ കാരണത്താല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് ഫോര്‍വേഡ് ബ്ലോക് യു ഡി എഫ് നേതൃത്വത്തെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ചേരിയിലെ രണ്ട് പ്രധാന നേതാക്കള്‍ പരസ്പരം മത്സരിക്കുന്നത് ശരിയായ സന്ദേശമാകില്ലെന്ന് ഫോര്‍വേഡ് ബ്ലോക് സെക്രടെറി ജി ദേവരാജന്‍ പറഞ്ഞു.

Keywords:  Congress to take over Vadakara seat in case KK Rema does not contest; Dharmadam will also take over the seat, Vadakara, News, Politics, Assembly-Election-2021, Media, M.M Hassan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia