SWISS-TOWER 24/07/2023

വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; ജ്യോതി വിജയകുമാറിനെയോ വീണ നായരെയോ ഇറക്കും; പി സി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.03.2021) നേരത്തെ പ്രസിദ്ധീകരിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കുറവാണെന്ന് വിമര്‍ശനത്തിന് തടയിടാന്‍ വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെ മറികടക്കാനാണ് വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറിനെയോ വീണ നായരെയോ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍, വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ വിഷ്ണുനാഥിന് താല്‍പര്യമില്ലെന്നാണ് റിപോര്‍ടുകള്‍. വട്ടിയൂര്‍ക്കാവില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; ജ്യോതി വിജയകുമാറിനെയോ വീണ നായരെയോ ഇറക്കും; പി സി വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും
Aster mims 04/11/2022 അതേസമയം, വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി കെ പ്രശാന്ത് തന്നെയാണ് ഇത്തവണ ജനവിധി തേടുക. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വി കെ പ്രശാന്ത് ജയിച്ചത് 14,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.

2011 ലും 2016 ലും യുഡിഎഫാണ് വട്ടിയൂര്‍ക്കാവില്‍ ജയിച്ചത്. രണ്ട് തവണയും കെ മുരളീധരന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ആയിരുന്നു. എന്നാല്‍, 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും എല്‍ഡിഎഫ് ചരിത്രപരമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

Keywords:  Congress to field woman candidate in Vattiyoorkavu; Jyothi Vijayakumar or Veena Nair; PC Vishnunath will be shifted to Kundara, Thiruvananthapuram, News, Politics, Assembly-Election-2021, Women, Allegation, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia