തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വില്ലനായി; മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി

 


തിരുവനന്തപുരം: (www.kvartha.com 07.03.2021) തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മൂലം മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി. സംസ്ഥാനത്ത് ഇനി പുതിയ സര്‍കാര്‍ അധികാരത്തിലെത്തുന്നതുവരെ മദ്യപാനികളുടെ കാത്തിരിപ്പ് നീളും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്. എന്നാൽ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട് ലെറ്റുകളിലെ വില്‍പനയെ ഇത് ബാധിച്ച സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കവുമായി സര്‍കാര്‍ മുന്നോട്ട് വന്നത്.

കൊറോണക്കാലത്ത് ചുമത്തിയ അധിക നികുതി വേണ്ടെന്നു വെക്കാനുള്ള എക്സൈസ് വകുപ്പിന്‍റെ കത്ത്, ധനവകുപ്പിന്‍റെ ശുപാര്‍ശയോടെ മന്ത്രിസഭയുടെ പരിഗണനക്ക് കൈമാറാനിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വില്ലനായി; മദ്യവില കുറക്കാനുള്ള നീക്കത്തിന് തിരിച്ചടി

എന്നാൽ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മദ്യവിലയുമായി ബന്ധപെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവച്ചു. മെയ് മാസത്തിലാണ് മദ്യത്തിന്‍റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടിയത്.കൊറോണക്കാലത്തെ വരുമാന നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതിനു പുറമേ മദ്യ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില വർധന കണക്കിലെടുത്ത് ഫെബ്രുവരി 1 മുതല്‍ അടിസ്ഥാന നിരക്കില്‍ 7 ശതമാനം വർധനയും വരുത്തിയിരുന്നു. പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഒരു വര്‍ഷത്തിനിടെ 150 മുതല്‍ 200 രൂപ വരെയാണ് വർധനയുണ്ടായത്.

മദ്യത്തിന്‍റെ നികുതി കുറക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടുന്നത്, വിപരീത ഫലമുണ്ടാക്കുമെന്ന ആശങ്ക സര്‍കാരിനുണ്ട്. സര്‍കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോഴുള്ള സാമ്പത്തിക ബാധ്യതക്ക് മദ്യത്തിന്‍റെ അധിക നികുതി ആശ്വാസവുമാണ്.

Keywords: News, Thiruvananthapuram, State, Government, Kerala, Liquor, Price, Top-Headlines, Code of Conduct for Elections; Liquor prices will not go down in the state.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia