ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാല്‍ ബലാല്‍സംഗം ആകുമോ എന്നുമുള്ള ഇരയ്‌ക്കെതിരായ നിലപാടും പരാമര്‍ശവും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്ന് വനിതാ സംഘടനകള്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 03.03.2021) ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പരാതി പരിഗണിക്കുമ്പോള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാല്‍ ബലാല്‍സംഗം ആകുമോ എന്നുമുള്ള ഇരയ്‌ക്കെതിരായ നിലപാടും പരാമര്‍ശവും നടത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണം എന്ന് വനിതാ സംഘടനകള്‍.  വിവാഹ ജീവിതങ്ങളില്‍ സംഭവിക്കുന്ന ബലാത്സംഗങ്ങളെയും ഇരയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നതും സ്ത്രീത്വത്തിന് എതിരായ നിലപാടാണെന്ന് വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

ശരദ് അരവിന്ദ് ബോംബ്‌ഡെ രാജി വക്കണമെന്നാണ് നാലായിരത്തിലധികം പ്രമുഖര്‍ അടങ്ങിയ വനിതാ സംഘടനകളുടെ സംയുക്ത ആവശ്യം. വനിതാ അവകാശ പ്രവര്‍ത്തകരായ ആനി രാജ, മറിയം ധവാലെ, കവിത കൃഷ്ണന്‍, കമല ഭാഷിന്‍, മീര സംഘമിത്ര അടക്കമുള്ളവരാണ് ചീഫ് ജസ്റ്റിസ് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം മറ്റ് കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും പൊലീസിനും അടക്കം നല്‍കുന്ന സന്ദേശം തെറ്റാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ കൂടുതല്‍ നിശബ്ദരാക്കാന്‍ മാത്രമേ ഉതകൂവെന്നും വനിതാ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹം ബലാത്സംഗത്തിനുള്ള ലൈസന്‍സാണ് എന്ന സന്ദേശമാണ് സുപ്രീം കോടതി ജഡ്ജി അക്രമിക്ക് നല്‍കുന്നത്.

ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാല്‍ ബലാല്‍സംഗം ആകുമോ എന്നുമുള്ള ഇരയ്‌ക്കെതിരായ നിലപാടും പരാമര്‍ശവും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്ന് വനിതാ സംഘടനകള്‍


നേരത്തെ പോളിറ്റ്  ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട് ഈ വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഭാവിയിലും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലെ പ്രതികളെ സഹായിക്കാന്‍ ഉപയോഗിക്കപ്പെടും അതിനാല്‍ പരാമര്‍ശം പിന്‍വലിക്കണം എന്ന് ബ്രിന്ദ കാരാട്ട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

Keywords:  News, National, India, New Delhi, Letter, Supreme Court, Judge, Controversy, Verdict, Women, Molestation, CJI S A Bobde Must Step Down for Asking molestation Accused to Marry Victim: Open Letter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia