വോടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആദ്യകുര്‍ബാന സ്വീകരണ ചടങ്ങ് നടത്താനൊരുങ്ങി ചര്‍ചുകള്‍; പ്രതിഷേധവുമായി വിശ്വാസികള്‍

 


കോട്ടയം: (www.kvartha.com 16.03.2021) വോടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആദ്യകുര്‍ബാന സ്വീകരണ ചടങ്ങ് നടത്താനൊരുങ്ങി ചര്‍ചുകള്‍. എന്നാല്‍ ഇതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിശ്വാസപരമായ ചടങ്ങുകള്‍ സാധാരണ ഞായറാഴ്ചകളില്‍ നടത്താറില്ലെങ്കിലും ഇക്കുറി നടത്തണമെന്ന വാശിയിലാണ് ചില വൈദികരെന്നാണ് ഇവരുടെ പരാതി. വിവാഹം പോലുള്ള ചടങ്ങുകള്‍ പോലും അത്ര അടിയന്തരഘട്ടങ്ങളില്‍ മാത്രമാണ് ഞായറാഴ്ചകളില്‍ അനുവദിക്കാറുള്ളത്.

വോടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആദ്യകുര്‍ബാന സ്വീകരണ ചടങ്ങ് നടത്താനൊരുങ്ങി ചര്‍ചുകള്‍; പ്രതിഷേധവുമായി വിശ്വാസികള്‍

വോടെണ്ണല്‍ ദിനത്തില്‍ ചടങ്ങു ഒഴിവാക്കണമെന്ന് പറഞ്ഞ വിശ്വാസികള്‍ മെയ് ഒന്ന് ശനിയാഴ്ച പൊതു അവധിയായിട്ടും അന്ന് ചടങ്ങ് നടത്താതെ വോടെണ്ണല്‍ ദിവസം തന്നെ നടത്തണമെന്ന് വൈദികര്‍ വാശിപിടിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പോ ഫല പ്രഖ്യാപനമോ ഒരു വിധത്തിലും തങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ചില വൈദികരുടെ പ്രതികരണമെന്നാണ് വിശ്വാസികള്‍ പറയുന്നത്. തങ്ങളുടെ കുട്ടികളുടെ വിശ്വാസപരമായ ചടങ്ങ് ഒരു നല്ല അന്തരീക്ഷത്തില്‍ നടത്താന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളെ നിരാശപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും ഇവര്‍ പറയുന്നു.

ആദ്യ കുര്‍ബാന സ്വീകരണം ശനിയാഴ്ച നടത്തിയാല്‍ അതിനു മറ്റു പല പ്രയോജനവും വിശ്വാസികള്‍ക്ക് ഉണ്ട്. പൊതു അവധി ദിനമായതിനാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യം ഉറപ്പുവരുത്താന്‍ കഴിയുന്നതോടൊപ്പം പിറ്റേന്ന് ഞായറാഴ്ച പളളിയില്‍ എത്തി കുട്ടികള്‍ക്ക് കുര്‍ബാനയടക്കമുള്ള ചടങ്ങുകളിലും പങ്കാളിയാകാം.

എന്നാല്‍ വോടെണ്ണല്‍ ദിനത്തില്‍ തെരെഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയാന്‍ ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ചടങ്ങ് നടത്താനും ക്ഷണിക്കപ്പെടുന്നവര്‍ക്ക് ചടങ്ങുകളില്‍ പങ്കെടുക്കാനും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകും. മാത്രമല്ല ചടങ്ങില്‍ കുടുംബസമേതം പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നവര്‍ക്ക് വോടെടുപ്പ് ദിവസത്തെ വിജയാഹ്ലാദ പ്രകടനങ്ങളും എതിര്‍ പ്രകടനങ്ങളും ഒക്കെ നടക്കുന്ന അന്തരീക്ഷത്തില്‍ യാത്രയ്ക്ക് തടസമുണ്ടാകുമെന്നും അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ സഭാ നേതൃത്വം ഗൗരവമായി പരിഗണിക്കണമെന്നുമാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്.

Keywords:  Churches preparing for first Mass reception on May 2, Counting Day; Believers in protest, Kottayam, News, Religion, Church, Allegation, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia