'വളരെ നന്ദി ഇന്ത്യ, ഞാന്‍ നിങ്ങളെ ഉടന്‍ കാണും'; കരീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതില്‍ നന്ദിയുമായി വെസ്റ്റ് ഇന്‍ഡീസ് ക്രികെറ്റ് താരം ക്രിസ് ഗെയ്ല്‍, വിഡിയോ

 



ന്യൂഡെല്‍ഹി: (www.kvartha.com 19.03.2021) കരീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതില്‍ നന്ദിയുമായി വെസ്റ്റ് ഇന്‍ഡീസ് ക്രികെറ്റ് താരം ക്രിസ് ഗെയ്ല്‍. ഇന്ത്യയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് വിഡിയോ സന്ദേശത്തിലൂടെ താരം നന്ദി രേഖപ്പെടുത്തിയത്. 

'ബഹുമാന്യ ഇന്ത്യന്‍ പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യന്‍ സര്‍കാര്‍, ജമൈകയിലേക്ക് വാക്‌സിന്‍ സംഭാവന ചെയ്തതിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി. ഇന്ത്യ, ഞാന്‍ നിങ്ങളെ ഉടന്‍ കാണും' -ക്രിസ് ഗെയ്ല്‍ പറഞ്ഞു.

മൈത്രി പദ്ധതിയുടെ ഭാഗമായി 50,000 ഡോസ് അസ്ട്രസെനിക കോവിഡ് വാക്‌സിനാണ് വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യ കൈമാറിയത്.

'വളരെ നന്ദി ഇന്ത്യ, ഞാന്‍ നിങ്ങളെ ഉടന്‍ കാണും'; കരീബിയന്‍ രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയതില്‍ നന്ദിയുമായി വെസ്റ്റ് ഇന്‍ഡീസ് ക്രികെറ്റ് താരം ക്രിസ് ഗെയ്ല്‍, വിഡിയോ


ഐ പി എല്‍ 2021 ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി കളിക്കാന്‍ ക്രിസ് ഗെയ്ല്‍ ഏപ്രില്‍ 9 മുതല്‍ ഇന്ത്യയിലുണ്ടാകും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് 2018ലാണ് ഗെയ്ല്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് മാറിയത്. ടൂര്‍ണമെന്റില്‍ ഗെയ്ല്‍-രാഹുല്‍ ഓപെണിങ് കൂട്ടുക്കെട്ട് ഏറ്റവും മികച്ചതാണ്. 

വാക്‌സിന്‍ നല്‍കിയതിന് കേന്ദ്ര സര്‍കാരിന് വിന്‍ഡീസ് ക്രികെറ്റ് താരം ആന്ത്രേ റസല്‍ കഴിഞ്ഞ ദിവസം നന്ദി രേഖപ്പെടുത്തിയിരുന്നു. 'പ്രധാനമന്ത്രി മോദിക്കും ഇന്ത്യ ഹൈകമീഷനും ഒരു വലിയ, വലിയ, വലിയ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാക്‌സിനുകള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ ആവേശത്തിലാണ്. ലോകം സാധാരണ നിലയിലേക്ക് പോകുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ജമൈകയിലെ ആളുകള്‍ ഇത് ശരിക്കും വിലമതിക്കുന്നു. ഞങ്ങള്‍ കൂടുതല്‍ അടുപ്പമുള്ളവരാണെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും ജമൈകയും ഇപ്പോള്‍ സഹോദരങ്ങളാണ്. ഞാന്‍ അതിനെ അഭിനന്ദിക്കുന്നു'- ആന്ത്രേ റസല്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

Keywords:  News, National, India, New Delhi, Trending, COVID-19, Vaccine, Sports, Player, Cricket, Narendra Modi, Video, Social Media, Health, Health and Fitness, Chris Gayle thanks India for sending Covid-19 vaccine to Jamaica
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia