ചാന്ദ്ര ബഹിരാകാശ നിലയം; ലോകത്തിലെ രണ്ട് വന്‍ ശക്തികളായ ചൈനയും റഷ്യയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
Mar 10, 2021, 20:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com 10.03.2021) ലോകത്തിലെ രണ്ട് വന്‍ ശക്തികളായ ചൈനയും റഷ്യയും ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനൊരുങ്ങി ഒന്നിക്കുന്നു. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികളുടെ വക്താക്കള്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണാപ്രകാരം, ചാന്ദ്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളും ഗവേഷണങ്ങളും ഉപയോഗപ്പെടുത്തും.
രാജ്യാന്തര ചാന്ദ്ര ബഹിരാകാശ നിലയമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. ഗവേഷണ സഹകരണം ശക്തിപ്പെടുത്തുക, ബഹിരാകാശത്തിന്റെ പര്യവേഷണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാമെന്നും വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യ ചൈന സംയുക്ത ചാന്ദ്ര ബഹിരാകാശ നിലയത്തിനുള്ള പദ്ധതികള്‍ അവതരിപ്പിച്ചത്. സോവിയറ്റ് കാലഘട്ടത്തെ പോലെ ബഹിരാകാശ മേഖലയില്‍ ശക്തമായ മുന്നേറ്റം നടത്താനാണ് റഷ്യയുടെ ലക്ഷ്യം. എന്നാല്‍, ചൈനയുടെ ലക്ഷ്യം ചന്ദ്രനില്‍ ഒരു താവളം സ്ഥാപിക്കുക എന്നതാണ്.
ചൈനയുടെ ഏറ്റവും വലിയ രാജ്യാന്തര ബഹിരാകാശ സഹകരണ പദ്ധതിയായിരിക്കും ഇതെന്ന് വിദഗ്ധര്‍ പറയുന്നു. താല്പര്യമുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാമെന്നും ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികള്‍ പറയുന്നു.
ഭാവിയില്‍ ചന്ദ്രന്റെയും ബഹിരാകാശത്തിന്റെയും പര്യവേക്ഷണത്തിനായി ഒരു ഡേറ്റാ സെന്റര്‍ സംയുക്തമായി സൃഷ്ടിക്കുന്നതിനുള്ള കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ചൈനയുടെ ചാങ് -7, റഷ്യയുടെ ലൂണ 27 ദൗത്യങ്ങളില്‍ സഹകരിക്കാന്‍ അവര്‍ പദ്ധതിയിടുന്നു. ഇവ രണ്ടും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

