Follow KVARTHA on Google news Follow Us!
ad

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം; കേന്ദ്ര- സംസ്ഥാന സര്‍കാരുകള്‍ക്ക് സുപ്രിം കോടതി നോടിസ്

CBI probe into Life Mission case; Supreme Court issues notice to Central and State Governments #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 

ന്യൂഡെല്‍ഹി: (www.kvartha.com 12.03.2021) ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍കാരുകള്‍ക്കും സിബിഐയ്ക്കും സുപ്രിംകോടതി നോടിസ്. അനില്‍ അക്കര എം എല്‍ എയ്ക്കും നോടിസ് അയച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാന സര്‍കാരും സി ബി ഐ അന്വേഷണത്തിനുള്ള ഹെകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ  സമീപിച്ചിരുന്നു. ഈ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. 

News, National, India, New Delhi, Supreme Court of India, High Court of Kerala, Central Government, Notice, CBI probe into Life Mission case; Supreme Court issues notice to Central and State Governments


തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് തുക ലഭിച്ചതെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചില്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ വാദം. സി ബി ഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

Keywords: News, National, India, New Delhi, Supreme Court of India, High Court of Kerala, Central Government, Notice, CBI probe into Life Mission case; Supreme Court issues notice to Central and State Governments

Post a Comment