ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച പി സി ചാക്കോ. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതിന് പിന്നാലെ ചാക്കോയുടെ ഭാവി നീക്കത്തെപ്പറ്റി രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. പാര്‍ടിയില്‍ നിന്നും രാജിവച്ച ചാക്കോ ബി ജെ പിയിലേക്കോ എന്‍ സി പിയിലേക്കോ പോകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ തന്നെ ഒരിക്കലും ബിജെപിക്കൊപ്പം കാണാന്‍ കഴിയില്ലെന്ന് പി സി ചാക്കോ വ്യക്തമാക്കി.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. രാജിക്ക് കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണെന്നും ചാക്കോ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസ് തീര്‍ത്തും ജനാധിപത്യവിരുദ്ധ സംഘടനയാണ്. ഗ്രൂപിനതീതരായി നില്‍ക്കുന്ന ആര്‍ക്കും കേരളത്തില്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗ്രൂപില്ലാത്ത നേതാക്കളെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകുന്നില്ല. ദേശീയ നേതൃത്വം സജീവമല്ല, കോണ്‍ഗ്രസ് ഓരോ ദിവസവും ദുര്‍ബലമാകുന്നു. ഗുലാംനബി ആസാദ് അടക്കമുള്ള വിമത നേതാക്കളുടെ നിലപാടാണ് ശരിയെന്നും ചാക്കോ പറഞ്ഞു.
Keywords: Can never be seen with BJP nor with NCP says PC Chacko, New Delhi, News, Politics, Congress, CPM, BJP, Criticism, National.
Keywords: Can never be seen with BJP nor with NCP says PC Chacko, New Delhi, News, Politics, Congress, CPM, BJP, Criticism, National.