ഗുജറാത്തിലെ മുന്‍സിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; 358 പഞ്ചായത്തുകളില്‍ വിജയിച്ചു; കോണ്‍ഗ്രസ് 94 പഞ്ചായത്തുകളില്‍
Mar 2, 2021, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ് മദാബാദ്: (www.kvartha.com 02.03.2021) ഗുജറാത്തിലെ മുന്‍സിപ്പല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 358 പഞ്ചായത്തുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 94 പഞ്ചായത്തുകളിലും വിജയിച്ചു. 81 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്ത് ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ടിടത്തും ആം ആദ്മി പാര്‍ടി (എഎപി) ഒരിടത്തും ലീഡ് ചെയ്യുന്നുണ്ട്. 31 ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി 12 ഇടത്തും താലൂക്ക് പഞ്ചായത്തുകളില്‍ 231 ല്‍ 51 സീറ്റിലും ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഏഴിടത്ത് മാത്രമാണ് മുന്നേറുന്നത്.


ആകെയുള്ള 8,474 സീറ്റുകളില്‍ 8,235 സീറ്റുകളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഫലം പ്രഖ്യാപിച്ച ആറ് കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. 2015ല്‍ നേടിയ വാര്‍ഡുകളിലെ പകുതി പോലും കോണ്‍ഗ്രസിന് നേടാനായിരുന്നില്ല.
Keywords: BJP wins 358 taluk panchayat seats, Congress 94, Ahmedabad, News, Gujarat, Election, BJP, Congress, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.