Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ബിജെപി മത്സരിക്കുക 115 സീറ്റുകളിൽ; സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനാർഥികളാവണമെന്ന് ദേശീയ നേതൃത്വം

National leadership wants Suresh Gopi and Sobha Surendran to be candidates, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദില്ലി: (www.kvartha.com 13.03.2021) സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനാർഥികളാകണമെന്ന് ദേശീയ നേതൃത്വം. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപി തൃശൂർ മത്സരിച്ചാൽ തിരുവന്തപുരത്ത് കൃഷ്ണകുമാർ ആയിരിക്കും സ്ഥാനാർഥി ആവുക. സംസ്ഥാനത്ത് 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.

നിലവിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടത്ത് സ്ഥാനാർഥിയുടെ കാര്യത്തിൽ ഇത് വരെ തീരുമാനം ആയില്ല. ബിജെപി ഇത്തവണ വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കേരള നേതാക്കളുടെയും ദേശീയ നേതാക്കളുടെയും യോഗം വീണ്ടും ചേരും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് യോഗം.

News, BJP, Suresh Gopi, Assembly Election, Assembly-Election-2021, Election, Kerala, State, Politics, New Delhi,

കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കോഴിക്കോട് നോർതിൽ എം ടി രമേശ്, ഇരിങ്ങാലക്കുടയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേകബ് തോമസ്, ധർമടത്ത് സി കെ പദ്മനാഭൻ, കോന്നിയിൽ കെ സുരേന്ദ്രൻ, നേമത്ത് കുമ്മനം രാജശേഖരൻ തുടങ്ങിയ പേരുകളാണ് ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടികയിലുള്ളത്.

നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുമുണ്ട് . കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്.

Keywords: News, BJP, Suresh Gopi, Assembly Election, Assembly-Election-2021, Election, Kerala, State, Politics, New Delhi, BJP to contest 115 seats in the state; National leadership wants Suresh Gopi and Sobha Surendran to be candidates.
< !- START disable copy paste -->


Post a Comment