ബെംഗളൂരു: (www.kvartha.com 10.03.2021) ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് ഡെലിവറി ബോയ് ആക്രമിച്ചെന്ന് മേക് അപ് ആര്‍ടിസ്റ്റും യൂ ട്യൂബറുമായ ഹിതേഷ ചന്ദ്രനീ. സൊമാറ്റോ ഡെലിവറി ബോയിയുടെ ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായി ഹിതേഷ പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിനാണ് കാമരാജ് എന്ന ഡെലിവറി ബോയ് ആക്രമിച്ചതെന്ന് ഹിതേഷ പറയുന്നു.
മാര്‍ച് ഒമ്പതിന് 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഓര്‍ഡര്‍ വൈകിയതിനാല്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെന്നും ഒന്നുകില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ഇല്ലെങ്കില്‍ കാശ് കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും ഹിതേഷ പറഞ്ഞു.
ഇതിനിടെയാണ് ഡെലിവറി ബോയി ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഹിതേഷ പറഞ്ഞു.
'വളര്‍ത്തുനായ ഉള്ളതിനാല്‍ ഞാന്‍ വാതില്‍ പൂര്‍ണ്ണമായും തുറന്നില്ല. ആ ഡെലിവറി ബോയിയോട് കാത്തിരിക്കണമെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും പറഞ്ഞു. തനിക്ക് ആ ഓര്‍ഡര്‍ വേണ്ടെന്നും പറഞ്ഞു. ഇതോടെ അയാള്‍ വാതില്‍ തള്ളിത്തുറന്ന് ഞാന്‍ നിങ്ങളുടെ അടിമയല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ മേശപ്പുറത്ത് വക്കുകയുമായിരുന്നു. പിന്നീട് അയാള്‍ എന്റെ മൂക്കിനിടിച്ച് വേഗത്തില്‍ ഓടിപ്പോയി. എനിക്കൊന്നും ചെയ്യാനായില്ല', ഹിതേഷ പറഞ്ഞു.
അതേസമയം സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഹിതേഷയുടെ ചികിത്സയ്ക്ക് സഹായിക്കുമെന്നും സൊമാറ്റോ അറിയിച്ചു.
Keywords: News, National, India, Bangalore, YouTube, Attack, Food, Video, Injured, Entertainment, Police, Bengaluru woman claims delivery man punched her, shows bloody nose, video