ബാലശങ്കറിന്‍റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം; സിപിഎം കോൺഗ്രസ് വോടുകൾ പ്രതീക്ഷിച്ച് തന്നെയാണ് ബിജെപി മത്സരത്തിന് ഇറങ്ങുന്നതെന്ന് കെ സുരേന്ദ്രൻ

 


പത്തനംതിട്ട: (www.kvartha.com 17.03.2021) നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ആർ ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന വസ്തുത വിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ബിജെപി ധാരണയുണ്ടെന്ന ആര്‍ ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ നീറി പുകയുന്നതിനിടെ ഇക്കാര്യത്തിൽ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.

സിപിഎം കോൺഗ്രസ് വോടുകൾ പ്രതീക്ഷിച്ച് തന്നെയാണ് ബിജെപി മത്സരത്തിന് ഇറങ്ങുന്നത്. മറിച്ചുള്ള ആക്ഷേപങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് നടക്കുന്നത് കോൺഗ്രസ് സിപിഎം ഒത്തുകളിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എന്തുകൊണ്ടാണ് ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. നേമത്ത് കാണിച്ചത് എന്തുകൊണ്ട് ധര്‍മടത്ത് കാണിക്കുന്നില്ല. ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന ഇടത് സ്ഥാനാർഥി നനഞ്ഞ പടക്കമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ മുരളീധരന്റെ നേമത്തെ സ്ഥാനാർഥിത്വം സിപിഎമിനെ സഹായിക്കാനാണ്. കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും ഉണ്ടായതിനേക്കാൾ വലിയ തോൽവിയാണ് നേമത്ത് മുരളിയെ കാത്തിരിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബാലശങ്കറിന്‍റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം; സിപിഎം കോൺഗ്രസ് വോടുകൾ പ്രതീക്ഷിച്ച് തന്നെയാണ് ബിജെപി മത്സരത്തിന് ഇറങ്ങുന്നതെന്ന് കെ സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ മലക്കംമറിഞ്ഞ കടകംപള്ളിക്കുള്ള മറുപടിയാണ് യച്ചൂരി നൽകുന്നത്. സിപിഎമിന്റെ തനിനിറമാണ് ഇത് വഴി പുറത്ത് വന്നത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ പറ്റില്ലെന്ന് പറയും പോലെ ആണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ വോടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന യുഡിഎഫ് ആരോപണം കെ സുരേന്ദ്രനും പറഞ്ഞു. എല്ലാ കാലത്തും ക്രമക്കേട് ഉണ്ട്. മഞ്ചേശ്വരത്തെ തോൽവിയുടെ കാരണവും അത് തന്നെ ആയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Keywords:  News, K Surendran, Kerala, Assembly Election, Assembly-Election-2021, Election, Pathanamthitta, BJP, State, Politics, Top-Headlines, Balashankar's allegations are untrue; K Surendran said that the BJP is contesting in anticipation of the CPM-Congress votes.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia