കണ്ണൂര്‍: (www.kvartha.com 08.03.2021) ലോകവനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ വനിതാ ആരോഗ്യ പ്രവര്‍ത്തരെ ആസ്റ്റര്‍ മിംസ് ആദരിച്ചു. കോവിഡ് കാലയളവില്‍ കോവിഡ് രോഗികളെ പരിചരിച്ചും ചികിത്സിച്ചും ആരോഗ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കണ്ണൂരിലെ വനിതകളായ ആരോഗ്യ പ്രവര്‍ത്തകരെയും ആസ്റ്റര്‍ മിംസിലെ കോവിഡ് കാലയളവില്‍ പ്രവര്‍ത്തിച്ച വനിതാ ജീവനക്കാരെയും ആണ് ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ആദരിച്ചത്.
കൂടാതെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വനിതാ ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ -കാസര്‍കോട് ജില്ലയിലെ വനിതകളായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആറ് മാസം വരെ സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് നടത്തുവാനുള്ള സൗകര്യവും ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിട്ടുണ്ട്. 
ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് സമ്മാനവും, ആസ്റ്റര്‍ മിംസിലെത്തുന്ന വനിതകളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് സമ്മാനവും നല്‍കും.
വൈകുന്നേരം നാലു മണിക്ക് ബ്രോഡ്ബീന്‍ ഹോടെലില്‍ അനസ്‌തേഷ്യ ഹെഡ് ഡോക്ടര്‍ സുപ്രിയ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മിംസിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിമ്മി മൈക്കിള്‍, ഗൈനക്കോളജി വിഭാഗം ഹെഡ് ഡോക്ടര്‍ ജുബൈരത്ത്, ന്യൂറോളജി വിഭാഗം ഡോക്ടര്‍ സൗമ്യ, നഴ്‌സിംങ്ങ് ഹെഡ് ഷീബ ബിജുകുമാര്‍, ഫാര്‍മസി മാനേജര്‍ ഡോക്ടര്‍ റിതു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ജില്ലയിലെ കോവിഡ് കാലയളവില്‍ സേവനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരായ തലശ്ശേരി താലൂക്ക് ആശുപത്രിയിലെ ദന്തല്‍ സര്‍ജന്‍ ഡോക്ടര്‍ ശ്രുതി വിജയന്‍, അറ്റന്‍ഡര്‍ സബിത ലിസ ഓള്‍നിഡിയന്‍, നഴ്‌സിംഗ് അസിസ്റ്റന്റ് സുചിത്ര കെ വി, ഹെഡ് നഴ്‌സ് ബീനാമ്മ പി സി, സ്റ്റാഫ് നഴ്‌സ് അര്‍പിത എസ് കുമാര്‍, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഗിരിജ കെ എസ്, സ്റ്റാഫ് നഴ്‌സ് ആലിസ് മാത്യു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ധന്യ എം, കണ്ണൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ നഴ്‌സിംങ്ങ് സ്റ്റാഫ് ബീന, ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഹെഡ് നഴ്‌സ് മാരായ ഷൈനി , ജെനി ജോര്‍ജ്, സ്റ്റാഫ് നഴ്‌സ് മാരായ ജോളി തോമസ്, ആശ എം യോഹന്നാന്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് മാരായ മഞ്ജു കെ പി, സ്‌നേഹ ഹരീന്ദ്രന്‍, ഹൗസ് കീപ്പിംങ്ങ് സ്റ്റാഫ് ശ്രീലത ടി കെ എന്നിവരെയാണ് പരിപാടിയില്‍ ആദരിച്ചത്.
Keywords: Astor Mims honors women health workers on World Women's Day, Kannur, News, Health, Health and Fitness, Nurse, Doctor, Women, Hospital, Treatment, Kerala.