SWISS-TOWER 24/07/2023

നിയമസഭാ തെരെഞ്ഞെടുപ്പ്: നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ഹൈകമാന്‍ഡ് സര്‍വേ; മലബാറില്‍ മികച്ച വിജയം നേടും

 


ADVERTISEMENT

  തിരുവനന്തപുരം: (www.kvartha.com 02.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുമെന്ന് ഹൈകമാന്‍ഡ് സര്‍വേ ഫലം. ഐക്യ മുന്നണിയ്ക്ക് 73 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 45 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ശക്തമായ മത്സരം നേരിടേണ്ടി വരും. മലബാറിലും മധ്യകേരളത്തിലും യുഡിഎഫിന് നേട്ടമുണ്ടാക്കാനാവും. മധ്യകേരളത്തില്‍ വോട്ടുകളില്‍ കുറവ് വന്നേക്കുമെന്നും സര്‍വേ പറയുന്നു.
Aster mims 04/11/2022

നിയമസഭാ തെരെഞ്ഞെടുപ്പ്: നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ഹൈകമാന്‍ഡ് സര്‍വേ; മലബാറില്‍ മികച്ച വിജയം നേടും


പി എസ് സി നിയമന വിവാദവും, ആഴക്കടല്‍ മത്സ്യബന്ധന വിവാദവും യുഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ വിജയിക്കാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ആവശ്യമാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരെഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്ത് ഇറങ്ങണമെന്നും സര്‍വേയില്‍ പറയുന്നു.

140 നിയമസഭാ മണ്ഡലങ്ങളിലും സര്‍വേ നടത്തിയാണ് റിപോര്‍ട് സമര്‍പിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനികളെയാണ് എ ഐ സി സി സര്‍വേക്ക് നിയോഗിച്ചിരുന്നത്.

Keywords:  Kerala, Thiruvananthapuram, UDF, Assembly-Election-2021, Survey, Report, Politics, Malabar, PSC, Fishermen, Bangalore, AICC, Assembly elections: High Command polls suggest UDF to come to power with a slim majority; and they will achieve great success in Malabar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia