എ പി അബ്ദുല്ലക്കുട്ടി ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമര്‍ശകര്‍, യഥാര്‍ഥ പതിപ്പെന്ന് ബിജെപി നേതാവും; പോര് കടുക്കുന്നു

 


കണ്ണൂര്‍:  (www.kvartha.com 01.03.2021) ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമര്‍ശകര്‍, എന്നാല്‍ യഥാര്‍ഥ പതിപ്പെന്ന് വിശദമാക്കി അബ്ദുല്ലക്കുട്ടിയും രംഗത്ത്. ദൃശ്യം 2 കണ്ടശേഷം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ കമന്‍ഡ് ബോക്‌സിലാണ് വ്യാജ പതിപ്പെന്ന ആരോപണവുമായി വിമര്‍ശകര്‍ എത്തിയത്. എ പി അബ്ദുല്ലക്കുട്ടി ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ വ്യാജപതിപ്പെന്ന് വിമര്‍ശകര്‍, യഥാര്‍ഥ പതിപ്പെന്ന് ബിജെപി നേതാവും; പോര് കടുക്കുന്നു
അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

'ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ് ളൈറ്റില്‍ ഡെല്‍ഹി യാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്... ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍ അത് ഒരു ഒന്നൊന്നര സിനിമയായിരിക്കും... അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹല്‍ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമ. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.'

ഡെല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എങ്ങനെ സിനിമ കണ്ടു? വിമാനത്തില്‍ എവിടെയാണ് റേഞ്ച്? ടെലിഗ്രാമില്‍ കിട്ടിയ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തു കണ്ടതല്ലേ? വിമാനത്തില്‍ കയറുമ്പോള്‍ മൊബൈല്‍ ഫ് ളൈറ്റ് മോഡിലല്ലേ? രണ്ടര മണിക്കൂറുള്ള സിനിമ ഓടിച്ചിട്ടു കണ്ടതാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് വിമര്‍ശകര്‍ ഉയര്‍ത്തിയത്. തീര്‍ന്നില്ല കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും വന്നു ഒട്ടേറെ. ചിലര്‍ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു.

എന്നാല്‍ ആമസോണ്‍ പ്രൈമില്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് കാണാനുള്ള സൗകര്യമുണ്ടെന്നും ഫ് ളൈറ്റ് മോഡിലും കാണാമെന്നും വിശദമാക്കിയാണ് അബ്ദുല്ലക്കുട്ടി വിമര്‍ശകരുടെ വായടപ്പിച്ചത്. ഇതിന്റെ പേരിലുള്ള തെറിവിളി പഠനാര്‍ഹമായ ചര്‍ചയാക്കി മാറ്റിയതിന് പോരാളികള്‍ക്ക് അദ്ദേഹം നന്ദി പറയുന്നുമുണ്ട് . 

കോഴിക്കോട് - ഡെല്‍ഹി വിമാന യാത്രയ്ക്കുള്ള സമയം ദൃശ്യം 2 കാണാന്‍ ധാരാളമാണെന്നും അബ്ദുല്ലക്കുട്ടിയെ അനുകൂലിക്കുന്നവര്‍ ടൈം ചാര്‍ട് ഉള്‍പെടെ പോസ്റ്റ് ചെയ്ത് വ്യക്തമാക്കുകയും ചെയ്തു.

Keywords:  AP Abdullakutty clarification on watching Drishyam 2 movie during flight travel, Kannur, News, Politics, Criticism, BJP, A.P Abdullakutty, Controversy, Flight, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia