SWISS-TOWER 24/07/2023

ഉറുമ്പുകൾ പരാഗണ കുറവിന് കാരണമാകുന്നു; മത്തനെ കൂടുതലായി ബാധിക്കുന്നു; കണ്ടെത്തലുകളുമായി കേരള കേന്ദ്ര സര്‍വകലാശാല പഠന റിപോർട്

 


ADVERTISEMENT

പെരിയ: (www.kvartha.com 11.03.2021) പൂക്കളില്‍ തേന്‍നുകരാനെത്തുന്ന ഉറുമ്പുകള്‍ പരാഗണക്കുറവിന് കാരണമാകുന്നതായി കേരള കേന്ദ്ര സര്‍വകലാശാല പഠന റിപോർട്. സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പിഎ സിനുവിന്റെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തോളം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പച്ചക്കറി തോട്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 
Aster mims 04/11/2022

ഉറുമ്പുകൾ പരാഗണ കുറവിന് കാരണമാകുന്നു; മത്തനെ കൂടുതലായി ബാധിക്കുന്നു; കണ്ടെത്തലുകളുമായി കേരള കേന്ദ്ര സര്‍വകലാശാല പഠന റിപോർട്


ഉറുമ്പുകള്‍ കാരണമുള്ള പരാഗണക്കുറവ് കൂടുതലായി കാണുന്നത് മത്തനിലാണെന്ന് പഠനം പറയുന്നു. മത്തനില്‍ ആണ്‍-പെണ്‍ പൂക്കള്‍ വെവ്വേറെ തണ്ടുകളിലാണ് ഉണ്ടാകുക. മൊത്തം പൂക്കളില്‍ 90 ശതമാനവും ആണ്‍ പൂക്കളാണ്. രണ്ടു തരം പൂക്കളിലും മാറി മാറി പറക്കുന്ന തേനീച്ചകളാണ് പരാഗണം നടത്തുക. രണ്ടിലും തേന്‍ ഉണ്ടാകുമെങ്കിലും ആണ്‍ പൂക്കളില്‍ പരാഗം മാത്രമേ പരാഗവാഹകര്‍ക്ക് ആഹാരമായി ലഭിക്കു. പൂക്കളില്‍ സ്വതവേ ഉറുമ്പുകള്‍ വരിക കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, മത്തന്റെ പൂക്കളില്‍ പത്തോളം തരത്തിലുള്ള ഉറുമ്പുകള്‍ തേന്‍ നുകരാനെത്തും. ഒന്ന് മുതല്‍ നൂറിലധികം ഉറുമ്പുകള്‍ വരെ ഒരേ സമയത്ത് പൂക്കളില്‍ കണ്ടതായി പഠന സംഘം വ്യക്തമാക്കുന്നു.

നാടന്‍ ഉറുമ്പുകള്‍ ഒന്ന് മുതല്‍ 10 വരെ ഒരു പൂവില്‍ കാണുമ്പോള്‍, കടന്നാക്രമം നടത്തുന്ന ഇന്‍വസിവ് വിഭാഗത്തില്‍ ഉള്‍പെടുന്ന ഭ്രാന്തന്‍ ഉറുമ്പുകള്‍ നൂറിലധികം ഒരു പൂവില്‍ കാണപ്പെടുന്നു. ഒരു തോട്ടത്തിലെ 90 ശതമാനത്തിലധികം പെണ്‍ പൂക്കളിലും ഇവ വിന്യസിക്കുന്നു. 

പല സസ്യങ്ങളിലും ഉറുമ്പ് ഒരു പരാഗണ വാഹക ആകാമെങ്കിലും മത്തനുള്‍പ്പെടെയുള്ള കുകുര്‍ബിറ്റേസിയ  ഗണത്തില്‍ ഉള്‍പെടുന്ന ചെടികളില്‍ ഇത് അസാധ്യമാണെന്ന് ഡോ. സിനു ചൂണ്ടിക്കാട്ടുന്നു. ആണ്‍ പൂക്കളില്‍ സന്ദര്‍ശിച്ച് പരാഗം അവയുടെ ശരീരത്തിലൂടെ പെണ്‍ പൂക്കളില്‍ എത്തിയാല്‍ മാത്രമേ ഇത് സാധിക്കൂ. ആണ്‍ പൂക്കളെ അപേക്ഷിച്ചു പെണ്‍ പൂക്കള്‍ ഉദ്പാദിപ്പിക്കുന്ന തേനിന്റെ അംശവും അതിലെ പഞ്ചസാരയുടെ അളവും കൂടുതലാണ്. അത് കൊണ്ട് തന്നെ തേനീച്ചയെ പോലെ ഉറുമ്പുകൾക്കും പെൺപൂക്കളോട് താത്പര്യം വർധിപ്പിക്കുന്നു.

ഉറുമ്പുകളെ തോട്ടത്തില്‍ നിന്നും അകറ്റുകയെന്നതാണ് പ്രധാന പരിഹാരം. വേപ്പിന്‍പിണ്ണാക്ക് തടങ്ങളില്‍ ഇട്ടാല്‍ ഒരു പരിധി വരെ ഉറുമ്പുശല്യത്തെ അകറ്റാന്‍ സാധിക്കും. തടങ്ങളില്‍ ബയോ വേസ്റ്റ് ഇടുന്നത് ഒഴിവാക്കിയും ഉറുമ്പുകളെ തടയാം. എന്നാല്‍ ഉറുമ്പുപൊടി ഇടുന്നത് ഒഴിവാക്കുന്നതാണ് അനുയോജ്യമെന്നും സിനു പറയുന്നു.

ലോകം പരാഗണവാഹകരുടെ കുറവ് നേരിടുന്നുവെന്ന് യുഎന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐബിപിഇഎസ് റിപോർടും അടുത്തിടെ  പുറത്ത് വന്നിരുന്നു.

Keywords: Kasaragod, Kerala, News, Central, University, Researchers, Kannur, Farmers, World, Ants cause less pollination; Affects the pumpkin more; Findings of Kerala Central University Study Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia