ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 07.03.2021) വിസാതട്ടിപ്പ് കേസില്‍ പ്രതിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ വിദ്യ പയസിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യ്തു. ഒരു കോടി 30 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു എന്ന കട്ടപ്പന സ്വദ്ദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇസ്രായേലിലേക്കുള്ള വീസ തയാറാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുള്‍പ്പെടുന്ന സംഘം പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 പേരില്‍ നിന്നും ഒരു കോടി 30 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തു. കട്ടപ്പന സ്വദേശിനിയായ പൂതക്കുഴിയില്‍ ഫിലോമിന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിയായ വിദ്യാ വിദേശത്തേക്ക് കടക്കുകയായിരുന്നു. എയര്‍പോടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ലുക്ഔട് നോടിസും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം അബൂദബിയില്‍ നിന്ന് ബംഗളൂരു എയര്‍പോര്‍ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെ ബന്ധുവായ തോമസിന്റെ അകൗണ്ടിലേക്കാണ് നിഷേപിച്ചത്. കേസില്‍ ഇവര്‍ രണ്ടും മൂന്നും പ്രതികളാണ്. ട്ടപ്പന കോടതിയിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ടപ്പന സി ഐ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.
കൂട്ടു പ്രതികളായ കണ്ണൂര്‍ സ്വദ്ദേശി അംനാസ് തലശേരി സ്വദേശികളായ മുഹമ്മദ്ദ് ഒനാസീസ്, അഫ്സീര്‍ എന്നിവര്‍ക്കായും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

