Follow KVARTHA on Google news Follow Us!
ad

നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം; സംസ്ഥാന സർകാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി

Actor Harish Peradi against the state government, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 10.03.2021) ഇടതുപക്ഷസർക്കാറിനെ വിമർശിച്ച്‌ നടൻ ഹരീഷ് പേരടി. സിനിമയ്ക്ക് സെകൻഡ് ഷോ അനുവദിച്ച സർകാർ നാടകം നടത്താൻ അനുമതി നൽകിയില്ലെന്നും രണ്ടാംതരം പൗരനായി ജീവിക്കാൻ തനിക്ക് പറ്റില്ല എന്നും അദ്ദേഹം ഫേസ്ബുകിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:

'സിനിമയ്ക്ക് സെകൻഡ് ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്കെ നടന്നു. ഐ ടി എഫ് ഒ കെ നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല. ഇടതുപക്ഷസർകാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം. ലാൽസലാം'.

News, Kochi, Actor, Cinema, Entertainment, Theater, Kerala, Government, CPM, Facebook, Social Media, State, Harish Peradi, State government,

കഴിഞ്ഞ ദിവസമായിരുന്നു സർകാർ സെകൻഡ് ഷോയ്ക്ക് അനുമതി നൽകിയത്. സെകൻഡ് ഷോയ്ക്ക് അനുമതിയില്ലായിരുന്നതിനാൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നില്ല. റിലീസുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നിർമാതാക്കൾ സർകാരിനെ സമീപിക്കുകയായിരുന്നു.

സെകൻഡ് ഷോ ഇല്ലാത്തതിനാൽ വലിയ വരുമാന നഷ്ടമായിരുന്നു തീയറ്റർ ഉടമകൾക് ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്ന് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നില്ല. ഇതര ഭാഷാ ചിത്രങ്ങൾ മാത്രമായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.

Keywords: News, Kochi, Actor, Cinema, Entertainment, Theater, Kerala, Government, CPM, Facebook, Social Media, State, Harish Peradi, State government, Actor Harish Peradi against the state government.
< !- START disable copy paste -->

Post a Comment